കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നിന് അമേരിക്ക കൊടുത്തത് എട്ടിന്റെ പണി; നഷ്ടം 23 ദശലക്ഷം ഡോളര്‍, സംഭവിച്ചതെന്ത്?

ഉന്നിന് അമേരിക്ക കൊടുത്തത് എട്ടിന്റെ പണി; നഷ്ടം 23 ദശലക്ഷം ഡോളര്‍

  • By Desk
Google Oneindia Malayalam News

കെയ്‌റോ: അമേരിക്കയുടെ നേതൃത്വത്തില്‍ ഉത്തര കൊറിയക്കെതിരേ നടപ്പാക്കിയ ഉപരോധം ലംഘിച്ച് അവരില്‍ നിന്ന് രഹസ്യമായി ആയുധങ്ങള്‍ വാങ്ങാന്‍ ഈജിപ്ത് നടത്തിയ ശ്രമം പൊളിഞ്ഞു. പൊളിച്ചത് മറ്റാരുമല്ല, അമേരിക്ക തന്നെ. ഇതുവഴി ഉത്തരകൊറിയക്ക് നഷ്ടമായത് 23 ദശലക്ഷം ഡോളര്‍.

നിങ്ങള്‍ ഗാന്ധിജിയുടെ ആത്മകഥ ചുട്ടെരിച്ചു; സൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥിയുടെ തുറന്ന കത്ത്നിങ്ങള്‍ ഗാന്ധിജിയുടെ ആത്മകഥ ചുട്ടെരിച്ചു; സൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥിയുടെ തുറന്ന കത്ത്

 23 ദശലക്ഷം ഡോളറിന്റെ കരാര്‍

23 ദശലക്ഷം ഡോളറിന്റെ കരാര്‍

ഉത്തരകൊറിയയില്‍ നിന്ന് 23 ദശലക്ഷം ഡോളറിന് 30,000 റോക്കറ്റ് പ്രോപ്പെല്‍ഡ് ഗ്രനേഡുകള്‍ വാങ്ങാനായിരുന്നു ഈജിപ്തിന്റെ നീക്കം. ഈ രഹസ്യ വ്യാപാരം വിജയിച്ചിരുന്നുവെങ്കില്‍ ഉപരോധത്താല്‍ വീര്‍പ്പ് മുട്ടുന്ന കിം ജോംഗ് ഉന്‍ ഭരണകൂടത്തിന് വലിയൊരു ആശ്വാസമാവുമായിരുന്നവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരകൊറിയയുടെ ആണവ പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കരാര്‍ ലംഘിക്കാന്‍ ഒരു രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഏറ്റവും ഗുരുതരമായ ശ്രമമായാണ് ഈജിപ്തിന്റെ രഹസ്യ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.

 ആയുധക്കപ്പല്‍ ഈജിപ്ത് സമുദ്രത്തിലെത്തി

ആയുധക്കപ്പല്‍ ഈജിപ്ത് സമുദ്രത്തിലെത്തി

ഉത്തര കൊറിയയില്‍ നിന്ന് 30,000 ഗ്രനേഡുകളുമായി രഹസ്യ കപ്പല്‍ ഈജിപ്ത് സമുദ്രാതിര്‍ത്തിയില്‍ എത്തിയിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഗസ്തിലായിരുന്നു സംഭവം. സൂയസ് കനാലില്‍ കപ്പല്‍ എത്തിയപ്പോള്‍ തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍ ഇത് വന്നിരുന്നു. കമ്പോഡിയന്‍ പതാകയുമായായിരുന്നു കപ്പല്‍ സഞ്ചരിച്ചത്. ഉത്തരകൊറിയയുടെ ഭാഗത്തു നിന്ന് വന്ന കപ്പലിന്റെ കാര്യത്തില്‍ സംശയം തോന്നിയ അമേരിക്കന്‍ അധികൃതര്‍ യു.എന്‍ സഹായത്തോടെ കപ്പല്‍ പരിശോധിക്കുകയായിരുന്നു. ഇരുമ്പിന്റെ പെട്ടികളില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു റോക്കറ്റുകള്‍.

 ഉന്നിന് കിട്ടിയത് എട്ടിന്റെ പണി

ഉന്നിന് കിട്ടിയത് എട്ടിന്റെ പണി

ഈജിപ്ത് സമുദ്രത്തിലെത്തിയ കപ്പല്‍ പരിശോധിച്ച യു.എന്‍ -യു.എസ് ഉദ്യോഗസ്ഥര്‍ ചെയ്തത് ആയുധങ്ങളെല്ലാം പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇതോടെ ഉത്തരകൊറിയക്ക് കാശ് കിട്ടിയില്ലെന്ന് മാത്രമല്ല, 23 ദശലക്ഷം ഡോളറിന്റെ ആയുധങ്ങളും നഷ്ടമായി. അങ്ങനെ ഇരട്ടി നഷ്ടമാണ് അമേരിക്കയുടെ ഇടപെടല്‍ മൂലം ഉത്തരകൊറിയയ്ക്കുണ്ടായത്. ഇതേക്കുറിച്ച് ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല.

 ഈജിപ്തിനും കിട്ടി പണി

ഈജിപ്തിനും കിട്ടി പണി

ഉത്തരകൊറിയയുമായുള്ള ആയുധ വ്യാപാരം കൈയോടെ പിടികൂടിയതോടെ ഈജിപ്തിനും കിട്ടി നല്ല പണി. ഈജിപ്തിന് നല്‍കാനിരുന്ന 290 ദശലക്ഷം ഡോളര്‍ സൈനിക സഹായം തടഞ്ഞുവച്ചുകൊണ്ടായിരുന്നു അമേരിക്കന്‍ നടപടി. മനുഷ്യാവകാശ ലംഘനങ്ങളും സര്‍ക്കാരിതര സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതുമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കാരണമായി പറഞ്ഞിരുന്നതെങ്കിലും യഥാര്‍ഥ കാരണം ഉത്തരകൊറിയയുമായുള്ള രഹസ്യ ബന്ധമായിരുന്നുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രിയും ട്രംപിന്റെ സഹായിയും മരുമകനുമായ ജറാദ് കുഷ്‌നറും തമ്മിലുള്ള കൂടിക്കാഴ്ച ഈജിപ്ത് വേണ്ടെന്നു വച്ചിരുന്നു.

 ഈജിപ്തിന് ഉത്തരകൊറിയയുമായി നേരത്തേ ബന്ധം

ഈജിപ്തിന് ഉത്തരകൊറിയയുമായി നേരത്തേ ബന്ധം

ഉത്തര കൊറിയയുമായുള്ള ഈജിപ്തിന്റെ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നാണ് റിപ്പോര്‍ട്ട്. 1970കളില്‍ തുടങ്ങിയതാണത്. നേരത്തേ ഉത്തരകൊറിയന്‍ പൈലറ്റുമാര്‍ ഈജിപ്ത്യന്‍ സൈന്യത്തിന് പരിശീലനം നല്‍കിയത് വിവാദമായിരുന്നു. ഈജിപ്തായിരുന്നു ഉത്തര കൊറിയയ്ക്ക് സ്‌കഡ് മിസൈലുകള്‍ നല്‍കിയത്. പുതിയ സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ സൈന്യവുമായുള്ള എല്ലാ ബന്ധങ്ങളും തങ്ങള്‍ അവസാനിപ്പിച്ചതായി ഈജിപ്ത് അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

English summary
Egyptian business executives ordered $23 million worth of rockets from North Korea for the Egyptian army in a complex and illicit arrangement that was thwarted by US intelligence services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X