കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍-ഈജിപ്ത് വിമാന സര്‍വീസ് പുനരാരംഭിച്ചേക്കും; പ്രസിഡന്റ് തയ്യാറായി എന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദോഹ: ഖത്തറിനും ഈജിപ്തിനുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി തയ്യാറായി എന്ന് റിപ്പോര്‍ട്ട്. കെയ്‌റോ-ദോഹ വിമാന സര്‍വീസ് ആരംഭിക്കാന്‍ അല്‍സിസി തയ്യാറായി എന്ന് അല്‍ അറബി അല്‍ ജദീദ് മാധ്യമം ആണ് വാര്‍ത്ത നല്‍കിയത്. ഖത്തറിനെതിരെ ചുമത്തിയ വ്യോമ നിയന്ത്രണങ്ങള്‍ നീക്കാന്‍ തയ്യാറാണ് എന്ന് ഈജിപ്ത് സൗദി അറേബ്യയെയും അമേരിക്കയെയും അറിയിച്ചു എന്നാണ് വാര്‍ത്ത.

q

2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് ഈജിപ്ത് ദോഹയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത്. മാത്രമല്ല, ഖത്തറിലെ വിമാനങ്ങള്‍ക്ക് ഈജിപ്തിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ ഗള്‍ഫ് മേഖലയ്ക്ക് പുറത്തുള്ള ഏക രാഷ്ട്രം ഈജിപ്താണ്. സൗദിയും യുഎഇയും ബഹ്‌റൈനുമാണ് മറ്റ് ഉപരോധ രാജ്യങ്ങള്‍. നാളെ സൗദി അറേബ്യയില്‍ 41ാമത് ജിസിസി ഉച്ചകോടി ആരംഭിക്കുകയാണ്. ഇതില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍സിസി പങ്കെടുക്കുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ജിസിസി ഉച്ചകോടിയില്‍ പ്രസിഡന്റ് പങ്കെടുക്കുമെന്ന് ഈജിപ്ത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

വാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്‌സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരംവാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്‌സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരം

അതേസമയം, സൗദിയും ഖത്തറും കരാതിര്‍ത്തി പങ്കിടുന്ന സാല്‍വ ബോര്‍ഡര്‍ തുറക്കുമെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. 2017 ഡിസംബറിലാണ് ഇത് അടച്ചത്. സാല്‍വ ബോര്‍ഡര്‍ തുറക്കാന്‍ പോകുന്നു എന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഗള്‍ഫ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സാല്‍വ അതിര്‍ത്തി തുറക്കണമെന്ന് കഴിഞ്ഞ മാസം അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലും സൗദിയിലും സന്ദര്‍ശനം നടത്തിയ വേളയിലും പ്രധാന ചര്‍ച്ച ഇതായിരുന്നു.

English summary
Egypt president el-Sisi ready to open airspace for Qatar flights: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X