കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ വിമാനങ്ങള്‍ക്ക് ഈജിപ്തിലേക്കു പറക്കാം; നിയന്ത്രണങ്ങള്‍ നീക്കി... വന്‍ കുതിപ്പിന് ഗള്‍ഫ് മേഖല

Google Oneindia Malayalam News

ദോഹ: ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക്് ഈജിപ്ത് അവസാനിപ്പിച്ചു. ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിച്ചു. ഖത്തറില്‍ നിന്ന് ഈജിപ്തിലേക്കും തിരിച്ചും ഇനി വിമാന സര്‍വീസ് ഉണ്ടാകും. ഇരുരാജ്യങ്ങളും സര്‍വീസ് ഷെഡ്യൂള്‍ സമര്‍പ്പിച്ചുവെന്ന് അല്‍ അഹ്‌റാം പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളിലൊന്നായിരുന്നു ഈജിപ്ത്. ഉപരോധം പ്രഖ്യാപിച്ചവരില്‍ ഗള്‍ഫ് മേഖലയ്ക്ക് പുറത്തുള്ള ഏക രാജ്യവും ഈജിപ്ത് ആയിരുന്നു.

27

കഴിഞ്ഞാഴ്ചയാണ് ഖത്തറിനെതിരെ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി. തുടര്‍ന്ന് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരായ നിരോധനങ്ങള്‍ നീക്കിയിരുന്നു. ഇപ്പോള്‍ ഈജിപ്തും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ ഖത്തറിന് കൂടുതല്‍ നേട്ടമായി. ഖത്തറിന് സാമ്പത്തികമായി ഏറെ നേട്ടം കൈവരിക്കാനുള്ള അവസരമാണ് വീണ്ടും കൈവന്നിരിക്കുന്നത്. ഉപരോധം കാരണം ചരക്കുകള്‍ എത്തിക്കുന്നതിനും വിമാന സര്‍വീസ് നടത്തുന്നതിനും ഖത്തര്‍ ചെലവേറിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

അമ്മ കാണിച്ചത് ക്രൂരത!! ഇടവേള ബാബുവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞത്... പാലാ തങ്കത്തെ അവഗണിച്ചുഅമ്മ കാണിച്ചത് ക്രൂരത!! ഇടവേള ബാബുവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞത്... പാലാ തങ്കത്തെ അവഗണിച്ചു

ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ സൗദി അറേബ്യയില്‍ വന്‍ നിക്ഷേപത്തിന് ഖത്തര്‍ ഒരുങ്ങുകയാണ്. ഖത്തര്‍ സോവറിന്‍ ഫണ്ട് ആണ് സൗദിയില്‍ നിക്ഷേപിക്കുക എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. സൗദി സഖ്യരാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ ഭരണകൂടം നേരത്തെ ലോക വ്യാപാര സംഘടനയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും പരാതി നല്‍കിയിരുന്നു. ഈ പരാതികളെല്ലാം പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി അറേബ്യ കൂടുതല്‍ നിക്ഷേപകരെ ക്ഷണിക്കുന്നുണ്ട്. ഈ അവസരം മുതലെടുക്കാനാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ലക്ഷ്യം.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

ഖത്തറിലെ ബാങ്കിങ് മേഖലയില്‍ സൗദി വ്യവസായികള്‍ കൂടുതല്‍ നിക്ഷേപമിറക്കുമെന്നാണ് മറ്റൊരു വിവരം. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലും സൗദിയില്‍ നിന്നുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. ജിസിസിയില്‍ അടഞ്ഞ അധ്യായമായിരുന്ന ജിസിസി റെയില്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുമെന്നാണ് പ്രതീക്ഷ.

English summary
Egypt-Qatar Air services restarts today- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X