കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്ഷ്യന്‍ മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക് അന്തരിച്ചു; വിപ്ലവം തൂത്തെറിഞ്ഞ രണ്ടാം ഭരണാധികാരി

Google Oneindia Malayalam News

കെയ്‌റോ: മുപ്പത് വര്‍ഷത്തോളം ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. 2011ല്‍ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ഭരണം നഷ്ടമായ രണ്ടാമത്തെ രാഷ്ട്രത്തലവനാണ് മുബാറക്. വാര്‍ധക്യ സഹജമായ ഒട്ടേറെ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടവെയാണ് മരണം. ഈജിപ്തിന്റെ നാലാം പ്രസിഡന്റായി 1981ലാണ് മുബാറക് അധികാരത്തിലെത്തിയത്.

20

വിപ്ലവത്തെ തുടര്‍ന്ന് അധികാരം നഷ്ടമായ മുബാറക് ഏറെ കാലം ജയിലിലായിരുന്നു. ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സി ഭരണകൂടം ഇദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ എടുത്തിരുന്നു. വിപ്ലവകാരികളെ കൊലപ്പെടുത്തയതുള്‍പ്പെടെയുള്ള കേസുകള്‍ പിന്നീട് കോടതി തള്ളി. ഇതോടെ 2017ല്‍ മുബാറക് ജയില്‍മോചിതനായി. കോടതി വിധിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും കാര്യമുണ്ടായില്ല.

'ജയ് ശ്രീറാം വിളിച്ച് തീവച്ചു; ഞങ്ങളെയും കത്തിക്കുമായിരുന്നു, ഒടുവില്‍ ബിജെപി നേതാവ് ഇടപെട്ടു''ജയ് ശ്രീറാം വിളിച്ച് തീവച്ചു; ഞങ്ങളെയും കത്തിക്കുമായിരുന്നു, ഒടുവില്‍ ബിജെപി നേതാവ് ഇടപെട്ടു'

1928ല്‍ നൈല്‍ ഡെല്‍റ്റയിലെ ഗ്രാമത്തിലാണ് മുബാറകിന്റെ ജനനം. 1949ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. 1972ല്‍ വ്യോമസേനാ മേധാവിയായി. സിനായ് മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ സൈന്യത്തെ നേരിട്ടതോടെ മുബാറക് ഈജിപ്തുകാര്‍ക്ക് വീര നായകായെങ്കിലും ഭരണം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭാര്യ സൂസന്‍, ജമാല്‍, അലാ എന്നീ രണ്ട് ആണ്‍മക്കളുണ്ട്.

ദിലീപുമായി പിരിഞ്ഞ ആ കോടതിയിലേക്ക് മഞ്ജു വീണ്ടുമെത്തുന്നു; നിര്‍ണായക സാക്ഷിവിസ്താരം 27ന്ദിലീപുമായി പിരിഞ്ഞ ആ കോടതിയിലേക്ക് മഞ്ജു വീണ്ടുമെത്തുന്നു; നിര്‍ണായക സാക്ഷിവിസ്താരം 27ന്

കഴിഞ്ഞ കുറച്ചു മാസങ്ങളായി കെയ്‌റോയിലെ ഗാലാ സൈനിക ആശുപത്രിയിലായിരുന്നു മുബാറക്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണം സ്ഥിരീകരിച്ചതെന്ന് സഹോദരീ ഭര്‍ത്താവ് ജനറല്‍ മുനീര്‍ താബിത് മാധ്യമങ്ങളെ അറിയിച്ചു.

32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കും; ഒരാഴ്ച്ചയ്ക്കകം എല്ലാം തീരുമെന്ന് കോണ്‍ഗ്രസ് നേതാവ്32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കും; ഒരാഴ്ച്ചയ്ക്കകം എല്ലാം തീരുമെന്ന് കോണ്‍ഗ്രസ് നേതാവ്

ഭരണത്തിലേറി ആദ്യകാലങ്ങള്‍ മികച്ച ഭരണാധികാരിയായിരുന്ന മുബാറക് പിന്നീടാണ് വിമത ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ തുടങ്ങിയത്. രാജ്യത്തിന്റെ എല്ലാ ഭരണ സംവിധാനങ്ങളെയും നിയന്ത്രണത്തിലാക്കിയ മുബാറക് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറി. പ്രതിപക്ഷ ശക്തികളെ അടിച്ചൊതുക്കിയ അദ്ദേഹം പക്ഷേ, 18 ദിവസം നീണ്ട ജനകീയ വിപ്ലവത്തിലൂടെ 2011ല്‍ പുറത്താക്കപ്പെടുകയായിരുന്നു. അഴിമതി, പോലീസ് ക്രൂരത, രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചൊതുക്കല്‍ തുടങ്ങിയവ പതിവായതോടെ മുബാറക് ഭരണത്തില്‍ ഈജിപ്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. അമേരിക്കയുടെ സഖ്യകക്ഷിയായിട്ടാണ് അദ്ദേഹം ഈജിപ്തിനെ നയിച്ചത്.

English summary
Egypt's former president Hosni Mubarak dies at 91,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X