കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തില്‍ കൂട്ട വധശിക്ഷ! മുസ്ലീം ബ്രദര്‍ഹുഡ് മുതിര്‍ന്ന നേതാക്കള്‍ക്കും മരണം തന്നെ ശിക്ഷ...

  • By Desk
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്തില്‍ 2013 ല്‍ നടന്ന കെയ്‌റോ പ്രതിഷേധത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് വധശിക്ഷ വിധിച്ചു. മുതിര്‍ന്ന മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2013 ല്‍ കെയ്‌റോയെ രക്തത്തില്‍ മുക്കിയ പ്രക്ഷോഭം ആയിരുന്നു നടന്നത്. സമാധാനപരമായി തുടങ്ങിയ സമരം അക്രമാസക്തമാവുകയായിരുന്നു. നൂറുകണക്കിന് പേരാണ് അന്ന് അവിടെ മരിച്ചു വീണത്.

ഈ സംഭവത്തില്‍ ആണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. മുതിര്‍ന്ന മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് എസ്സാം എല്‍ എരിയാന്‍, മുഹമ്മദ് ബെല്‍ട്ടാഗി എന്നിവരും വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവായ മുഹമ്മദ് ബാദിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്.

Egypt

പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ മഹ്മൂദ് അബു സിയാദിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ 2013 ല്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട സിയാദ് ഇതിനകം തന്നെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്വതന്ത്രനാക്കും എന്നണ് റിപ്പോര്‍ട്ടുകള്‍.

2013 ഓഗസ്റ്റ് 14 ന് ആയിരുന്നു ഈജിപ്തിനെ തന്നെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആയിരക്കണക്കിന് പേരാണ് കെയ്‌റോയിലെ കുത്തിയിരിപ്പ് സമരത്തില്‍ അന്ന് പങ്കെടുത്തത്. എന്നാല്‍ ഇതിനെതിരെ പോലീസ് നടത്തിയ വെടിവപ്പില്‍ എണ്ണൂറില്‍ പരം ആളുകളാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് മുര്‍സി അനുകൂലികളുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ സമരം.

English summary
An Egyptian court has sentenced 75 people to death, including senior leaders of the Muslim Brotherhood, over a 2013 sit-in protest in Cairo that ended with the killing of hundreds of protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X