ഈജിപ്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 1500 പേര് ഭീകരപ്പട്ടികയില്‍: നടപടി തള്ളി അപ്പീല്‍ കോടതി
കെയ്റോ: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഉള്‍പ്പെടെ 1500 പേരെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കീഴ്ക്കോടതിയുടെ വിധി ഈജിപ്ത് അപ്പീല്‍ കോടതി തള്ളി. തീരുമാനം പുനപ്പരിശോധിക്കാന്‍ കീഴ്ക്കോടതിക്ക് നിര്‍ദ്ദേശം നല്കിയിക്കുകയാണ് പരമോന്നത അപ്പീല്‍ കോടതി. നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ അപ്പീലുകള്‍ പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം. മുഹമ്മദ് മുര്‍സിയോടൊപ്പം മുന്‍ ദേശീയ ഫുട്ബോള്‍ താരം മുഹമ്മദ് അബൂത്രിക്ക ഉള്‍പ്പെടെ പ്രമുഖരായ പലരും ഭീകരപ്പട്ടികയില്‍പ്പെട്ട് ജയിലുകളില്‍ കഴിയുകയാണിപ്പോള്‍.
2015ല്‍ ഈജിപ്ത് ഭരണകൂടം പാസാക്കിയ ഭീകരവിരുദ്ധ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതുപ്രകാരം ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്. ഇതിനുപുറമെ പാസ്പോര്‍ട്ടും സമ്പത്തും മൂന്നു വര്‍ഷത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ഈജിപ്തില്‍ അധികാരത്തിലെത്തിയ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി 2013ല്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. അട്ടിമറിക്ക് നേതൃത്വം നല്കിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി ഒരു വര്‍ഷത്തിന് ശേഷം പ്രസിഡന്റാവുകയും കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അപ്പീല്‍ കോടതിയുടെ പുതിയ തീരുമാനത്തിലൂടെ മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയെന്ന നിലയില്‍ ഭീകരപ്പട്ടികയില്‍ നിന്ന് പുറത്താകുമോ, അതോ വ്യക്തികള്‍ മാത്രമേ പുറത്താവുകയുള്ളൂ എന്ന കാര്യം വ്യക്തമല്ല. വിഷയം പുനപ്പരിശോധനയ്ക്കായി കീഴ്ക്കോടതിക്ക് വിട്ടതിനാല്‍ തടവുകാരുടെ അവസ്ഥയില്‍ യാതൊരു മാറ്റവും ഇതുകാരണം ഉണ്ടാവുകയില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭീകരവാദികളായി മുദ്രകുത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ കീഴ്ക്കോടതിയുടെ തീരുമാനം കഴിയുന്നതുവരെ അവിടെ തന്നെ തുടരേണ്ടി വരും. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയാവട്ടെ വിവിധ കേസുകളിലായി 48 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications