• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 1500 പേര്‍ ഭീകരപ്പട്ടികയില്‍: നടപടി തള്ളി അപ്പീല്‍ കോടതി

  • By desk

കെയ്‌റോ: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഉള്‍പ്പെടെ 1500 പേരെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കീഴ്‌ക്കോടതിയുടെ വിധി ഈജിപ്ത് അപ്പീല്‍ കോടതി തള്ളി. തീരുമാനം പുനപ്പരിശോധിക്കാന്‍ കീഴ്‌ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിക്കുകയാണ് പരമോന്നത അപ്പീല്‍ കോടതി. നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ അപ്പീലുകള്‍ പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം. മുഹമ്മദ് മുര്‍സിയോടൊപ്പം മുന്‍ ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് അബൂത്രിക്ക ഉള്‍പ്പെടെ പ്രമുഖരായ പലരും ഭീകരപ്പട്ടികയില്‍പ്പെട്ട് ജയിലുകളില്‍ കഴിയുകയാണിപ്പോള്‍.

2015ല്‍ ഈജിപ്ത് ഭരണകൂടം പാസാക്കിയ ഭീകരവിരുദ്ധ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതുപ്രകാരം ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്. ഇതിനുപുറമെ പാസ്‌പോര്‍ട്ടും സമ്പത്തും മൂന്നു വര്‍ഷത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ഈജിപ്തില്‍ അധികാരത്തിലെത്തിയ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി 2013ല്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി ഒരു വര്‍ഷത്തിന് ശേഷം പ്രസിഡന്റാവുകയും കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അപ്പീല്‍ കോടതിയുടെ പുതിയ തീരുമാനത്തിലൂടെ മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയെന്ന നിലയില്‍ ഭീകരപ്പട്ടികയില്‍ നിന്ന് പുറത്താകുമോ, അതോ വ്യക്തികള്‍ മാത്രമേ പുറത്താവുകയുള്ളൂ എന്ന കാര്യം വ്യക്തമല്ല. വിഷയം പുനപ്പരിശോധനയ്ക്കായി കീഴ്‌ക്കോടതിക്ക് വിട്ടതിനാല്‍ തടവുകാരുടെ അവസ്ഥയില്‍ യാതൊരു മാറ്റവും ഇതുകാരണം ഉണ്ടാവുകയില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭീകരവാദികളായി മുദ്രകുത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ കീഴ്‌ക്കോടതിയുടെ തീരുമാനം കഴിയുന്നതുവരെ അവിടെ തന്നെ തുടരേണ്ടി വരും. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയാവട്ടെ വിവിധ കേസുകളിലായി 48 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

English summary
Egypt's top appeals court has overturned a verdict that placed more than 1,500 people on a national terror list, including the country's former democratically elected President Mohamed Morsi, who was deposed in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more