കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്‌തില്‍ നിന്ന്‌ അതിപുരാതന കാലത്തെ ശവപ്പെട്ടികള്‍ കണ്ടെത്തി

Google Oneindia Malayalam News

കെയ്റോ‌: അതി പുരാതനമായ പല സാധനങ്ങളും ഈജിപ്‌തില്‍ നിന്നും കണ്ടെത്തിട്ടുണ്ട്‌. പിരമിഡിനിള്ളല്‍ സൂക്ഷിച്ചിരിക്കുന്ന ഫറോവോമാരുടെ ശവശരീരങ്ങളും, നിധികളുമെല്ലാം പലതരത്തിലുള്ള സവിശേഷതകള്‍ക്കൊണ്ട്‌ അദ്‌ഭുതപ്പെടുത്തുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യിട്ടുള്ളതാണ്‌. ഇവയിലെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിഗൂഢടതകളാണ്‌ ഇവയുടെയെല്ലാം മറ്റൊരു പ്രത്യേകത.

ഈജിപ്‌തില്‍ നിന്നും മരം കൊണ്ട്‌ നിര്‍മിച്ച നൂറിലധികം ശവപ്പെട്ടികള്‍ കണ്ടെത്തിയെന്നാതാണ്‌ പുതിയ വാര്‍ത്തകള്‍. പുരാതന കാലത്ത്‌ നിര്‍മ്മിച്ച ഈ ശവപ്പെട്ടികള്‍ക്ക്‌ യോതൊരു കേടുപാടുകളും ഉണ്ടായിട്ടില്ല. ശവപ്പെട്ടികളെല്ലാം തന്നെ കൊത്തു പണികള്‍ക്കൊണ്ട്‌ അലങ്കരിച്ചവയാണ്‌.

egypt

സൗത്ത്‌ കെട്രോയിലെ സഖാറ നെക്രോപോളിസിലെ പുരാതനമായ മൂന്ന്‌ ശ്‌മശാന അറകളില്‍ നിന്നാണ്‌ ഇവ കണ്ടെടുത്തത്‌. പുരാതന ഈജിപ്‌തില്‍ ടോളമിയുടെ കാലഘട്ടത്തിന്റെ അവസാന കാലത്ത്‌ ജീവിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ശവപേടകങ്ങളാണ്‌ ഇവയെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

ശവപ്പെട്ടികളില്‍ ഒന്ന്‌ തുറന്ന്‌ നോക്കിയപ്പോള്‍ ചിത്രങ്ങള്‍ കൊണ്ട്‌ അലങ്കരിച്ച ആവരണത്തില്‍ പൊതിഞ്ഞ മമ്മിയാണ്‌ കണ്ടെത്താനായത്‌. പുരാതന ഈജിപ്‌ഷ്യന്‍ തലസ്ഥാനമായ മെഫിസിന്റെ ശ്‌മശാന ഭൂമിയാണ്‌ സഖാറ. യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രത്തില്‍ ഇടംപിടിച്ച സ്ഥലം കൂടിയാണ്‌ ഇത്‌.
2500 വര്‍ഷങ്ങള്‍ പഴക്കമുള്ള 59 ശവപ്പെട്ടികള്‍ ഒരു മാസം മുന്‍പ്‌ ഗവേഷകര്‍ ഇവിടെ നിന്ന്‌ കണ്ടെത്തിയിരുന്നു. ഇവയും മരത്തില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു.

സഖാറയില്‍ ഉള്ളത്‌ എന്താണെന്ന്‌ ഇനിയും കമ്‌ടെത്തനിരിക്കുന്നതേയുള്ളു, അമൂല്യമായ ശേഖരങ്ങളുള്ള സ്ഥലമാണ്‌ ഇത്‌. ഖനനം ഇപ്പോഴും നടക്കുന്നുണ്ട്‌. സാര്‍ക്കോഫാഗിയുടെ ശ്‌മശാന അറകള്‍ തീരുമ്പോള്‍ മറ്റൊന്നിലേക്കുള്ള പ്രവേശന കവാടത്തിലേക്കാണ്‌ എത്തിച്ചരുന്നത്‌, പുരാവസ്‌തു ടൂറിസം മന്ത്രി ഖാലിദ്‌ അല്‍ അനാനിയുടെ വാക്കുകള്‍ ഉദ്ദൃദ്ധരിച്ച്‌ എഫ്‌പി റിപ്പോര്‍ട്ട്‌ ചെയ്യുന്നു

English summary
Egypt unveils 100 ancient wooden coffin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X