കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം റാഞ്ചിയത് ഭാര്യയെ കാണാന്‍; അരയില്‍ കെട്ടിയത് വ്യാജബോംബ്

  • By Anwar Sadath
Google Oneindia Malayalam News

കെയ്‌റോ: ലോകത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ ഈജിപ്ഷ്യന്‍ വിമാന റാഞ്ചല്‍ നാടകം സമാധാനപരമായി അവസാനിച്ചു. ദൗത്യസംഘം വിമാനത്തിനുള്ളില്‍ ഇരച്ചുകയറിയതോടെയാണ് വിമാനം റാഞ്ചിയ പ്രൊഫസര്‍ കീഴടങ്ങിയത്. ഇയാളുടെ വിമാനറാഞ്ചല്‍ തികച്ചും നാടകമായിരുന്നെന്നും അരയില്‍ കെട്ടിയത് വ്യാജ ബോംബ് ആണെന്നും പോലീസ് കണ്ടെത്തി.

ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ സര്‍വ്വകലാശാലയില്‍ വെറ്ററിനറി പ്രൊഫസറായ സെയ്ഫ് എല്‍ദിന്‍ മുസ്തഫയാണ് വിമാനം റാഞ്ചിയതിന് പിന്നില്‍. ഇയാളുടെ ആദ്യ ഭാര്യയെ കാണാണാനായിട്ടായിരുന്നു റാഞ്ചല്‍ നാടകം. ആവശ്യം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഇയാളുടെ ആദ്യഭാര്യയെ വിമാനത്താവളത്തിലെത്തിച്ചിരുന്നു.

egypt-air

ചെറിയൊരു കാര്യത്തിനുവേണ്ടി വിമാനം റാഞ്ചല്‍ നാടകം നടത്തിയ ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. മനോരോഗ വിദദ്ധരുടെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

എട്ടു ജീവനക്കാരടക്കം 81 പേര്‍ യാത്ര ചെയ്ത ഈജിപ്ത് എയര്‍ വിമാനമാണ് റാഞ്ചിയത്. അലക്‌സാന്‍ഡ്രിയയില്‍നിന്നു കയ്‌റോയിലേക്കു പോയ വിമാനം റാഞ്ചിയെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സൈപ്രസിലെ ലാര്‍നാക വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്താവളത്തില്‍വെച്ച് ജീവനക്കാരെ ഒഴികെയുള്ളവരെ ഉടന്‍ മോചിപ്പിച്ചിരുന്നു.

English summary
EgyptAir hijack: Man surrenders at Larnaca airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X