കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ പള്ളിയില്‍ ഭീകരാക്രമണം; ന്യൂനപക്ഷത്തെ ലക്ഷ്യം വയ്ക്കുന്നത് ഐസിസ്‌!!

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്

  • By Sandra
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്തിലെ സെന്റ് മാര്‍ക്ക്‌സ് കത്തീഡ്രലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 49 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ അധികവും.

ഈജിപത് പ്രസിഡന്റ് അബ്ദുള്‍ ഫത്തേഹ് അല്‍ സിസി ഭീകരാക്രമണത്തില്‍ അപലപിച്ചു. എന്നാല്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങളും അടുത്തകാലത്തായി വളരെയധികം വര്‍ധിച്ചിട്ടുണ്ട്.

ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചത്

ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചത്

ഈജിപ്തിലെ ക്രിസ്തീയ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് പള്ളിയില്‍ ആക്രമണം നടത്തിയത് ഐസിസ് ആണെന്നാണ് സൂചന. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഐസിസ് ന്യൂനപക്ഷത്തിനെതിരെയുള്ള അതിക്രമങ്ങള്‍ ശക്തമാക്കിയിരുന്നു.

പ്രാര്‍ത്ഥനയ്ക്കിടെ

പ്രാര്‍ത്ഥനയ്ക്കിടെ

ഈജിപ്തിലെ അബ്ബാസിയ ജില്ലയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ഞായറാഴ്ച ഭീകരാക്രമണമുണ്ടായത്. 25 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികളും ഈജിപ്ഷ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

12 കിലോഗ്രാം വരുന്ന ടിഎന്‍ടി ബോംബാണ് ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ പൊട്ടിത്തെറിച്ചത്. ഈജിപ്ഷ്യന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ മെനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിശ്വാസികള്‍ ആക്രമിക്കപ്പെടുന്നു

വിശ്വാസികള്‍ ആക്രമിക്കപ്പെടുന്നു

വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഭീകരവാദത്തെ തങ്ങള്‍ ഭയക്കുന്നു. ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നുവെന്ന് കോപ്റ്റിക് കത്തീഡ്രല്‍ ഫേസ്ബുക്കില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉത്തരവാദിത്തം ആര്‍ക്ക്

ഉത്തരവാദിത്തം ആര്‍ക്ക്

25 പേരുടെ മരണത്തിനിടയാക്കിയ ക്രിസ്ത്യന്‍ പള്ളിയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകള്‍ രംഗത്തെത്തിയിട്ടില്ല.

 പ്രസിഡന്റിനെതിരെ

പ്രസിഡന്റിനെതിരെ

പ്രസിഡന്റ് അബ്ദുള്‍ ഫത്തേഹ് അല്‍സീസി നടത്തിവരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈജിപ്ത് വിംഗായ ഇസ്ലാമിക് ബ്രദര്‍ ഹുഡ് ഭീകരരെ ജയിലില്‍ അടച്ചതും ഭീകകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഐസിസ്

സോഷ്യല്‍ മീഡിയയില്‍ ഐസിസ്

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഐസിസിനെ പിന്തുണയ്ക്കുന്നവര്‍ ആഘോഷവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോപ്റ്റിക് ക്രിസ്ത്യാനികള്‍

കോപ്റ്റിക് ക്രിസ്ത്യാനികള്‍

91 ലക്ഷം വരുന്ന ഈജിപ്ത് ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് കോപ്റ്റിക് ക്രിസ്ത്യാനികളുടം പ്രാതിനിധ്യം. എന്നാല്‍ 2011ല്‍ ഹൊസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്.

English summary
The bombing of Cairo’s largest Coptic cathedral, the deadliest attack on Egypt’s Christian minority in years, killed at least 25 people and wounded 49, many of them women and children who were attending Sunday mass.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X