• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനായ് പള്ളി ആക്രമണം; ഭീകരരില്‍ ചിലരെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഈജിപ്ത് സൈന്യം

  • By desk

സിനായ്: ജുമുഅ പ്രാര്‍ഥനയ്ക്കായി പള്ളിയിലെത്തിയ മുന്നൂറിലേറെ വിശ്വാസികളെ സ്‌ഫോടനങ്ങള്‍ നടത്തിയും വെടിവയ്പ്പിലൂടെയും കൊലപ്പെടുത്തിയ ഭീകരരില്‍ ചിലരെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഈജിപ്ത് സൈന്യം അവകാശപ്പെട്ടു. ഇവര്‍ വന്ന നാല് 4ഡ്രൈവ് വാഹനങ്ങള്‍ പിന്തുടര്‍ന്ന വ്യോമസേന അവര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് തമര്‍ രിഫാഈ പറഞ്ഞു. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി അദ്ദേഹം അവകാശപ്പെട്ടു. സിനായ് പ്രവിശ്യയുടെ വടക്കു ഭാഗത്തുള്ള ബിര്‍ അല്‍ അബദിലായിരുന്നു മുന്നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ട ആക്രമണം.

സൂപ്പര്‍ സബ് സാന്റോസ് ഹീറോയായി... ഗോവ വീണു, മുംബൈക്ക് ആദ്യ വിജയം

സൂഫി വിശ്വാസികളുടെ സ്ഥിരം കേന്ദ്രമാണ് ആക്രമണത്തിനിരയായ പള്ളി. വടക്കന്‍ സിനായ് തലസ്ഥാനമായ അല്‍ അരിഷിന് 40 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഈ പള്ളി ഭീകരവാദികള്‍ക്ക് എളുപ്പത്തില്‍ ആക്രമിക്കാന്‍ പറ്റുന്ന സ്ഥലമാണ്. നഗരത്തില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്ന പള്ളിയായതിനാല്‍ സുരക്ഷാ സന്നാഹങ്ങളും ഇവിടെ കുറവാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ.എസ് ഭീകരരാണ് പിന്നിലെന്ന കണക്കുകൂട്ടലിലാണ് സൈന്യം. കാരണം സൂഫി ചിന്താധാരയുടെ ശത്രുക്കളായ ഐ.എസ്, സൂഫികളെ അവിശ്വാസികളായിട്ടാണ് കാണുന്നത്. 2016ല്‍ 100 വയസ്സ് പ്രായമുള്ള ഒരു സൂഫി പുരോഹിതനെ ആഭിചാരകൃത്യം നടത്തുന്നുവെന്നാരോപിച്ച് ഐ.എസ് കഴുത്തറുത്ത് കൊന്നിരുന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച ഈജിപ്ത് പ്രസിഡന്റ് അല്‍ സീസി ഭീകരവാദി ആക്രമണത്തെ ഭീരുത്വവും ക്രിമിനല്‍ നടപടിയുമായി വിശേഷിപ്പിച്ചു. ആക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്ക് വേണ്ടി സൈന്യം പകരം ചോദിക്കുമെന്നും മേഖലയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുവാന്‍ ഏതറ്റംവരെ പോവാനും സൈന്യം സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഈയിടെയായി സിനായ് പ്രവിശ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2013നു ശേഷമാണ് ഈ മേഖലയില്‍ ഭീകരാക്രമങ്ങള്‍ രൂക്ഷമായത്. 2014ല്‍ 31 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് ഭരണകൂടം പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

English summary
The Egyptian army says an air raid killed some of the attackers involved in Friday's massacre when at least 305 people died in a bomb-and-gun attack on a mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X