കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പിൽ യുവതിയുമായി പരിചയം.. ചെന്നെത്തിയത് ഫ്ലാറ്റിൽ.. ദുബായിൽ യുവാവിന് കിട്ടിയത് മുട്ടൻ പണി

  • By Desk
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് നാടുകളിലെ പ്രത്യേകിച്ച് ദുബായിലെ മസാജ് പാര്‍ലറുകളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്ത് വരുന്നത്. മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വന്‍പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം പല പാര്‍ലറുകളും കൃത്യമായ രേഖകള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നവ പോലുമാകും. ദുബായിലെ ഒരു മസാജ് പാര്‍ലറില്‍ പോയ ആള്‍ക്ക് വന്ന നഷ്ടം ചില്ലറയല്ല. ലക്ഷങ്ങളാണ് ഇയാള്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത്. തട്ടിപ്പുകാരെ പോലീസ് പിടികൂടിയിട്ടുണ്ട്.

ആക്രമിക്കപ്പെട്ട ശേഷവും നടിയോട് ദിലീപിന്റെ ക്രൂരത.. കൂട്ടിന് സിനിമയിലെ പ്രമുഖർ.. നടിയോട് പക!!ആക്രമിക്കപ്പെട്ട ശേഷവും നടിയോട് ദിലീപിന്റെ ക്രൂരത.. കൂട്ടിന് സിനിമയിലെ പ്രമുഖർ.. നടിയോട് പക!!

ലക്ഷങ്ങൾ തട്ടിയെടുത്തു

ലക്ഷങ്ങൾ തട്ടിയെടുത്തു

ദുബായില്‍ വന്ന് താമസിക്കുന്ന വിദേശികളാണ് ഇത്തരം മിക്ക കുറ്റകൃത്യങ്ങളിലും പിടിക്കപ്പെടുന്നത്. പ്രത്യേകിച്ച് പെണ്‍വാണിഭവും പണം തട്ടിയെടുക്കലും അടക്കമുള്ള കുറ്റകൃത്യങ്ങളില്‍. നൈജീരിയക്കാരിയായ യുവതിയും സംഘവും ആണ് തട്ടിപ്പ് നടത്തി പിടിയിലായിരിക്കുന്നത്. 29 ലക്ഷം രൂപയാണ് ഈ സംഘം തട്ടിയെടുത്തത്.

വാട്സ് ആപ്പ് വഴി പരിചയം

വാട്സ് ആപ്പ് വഴി പരിചയം

ഈജിപ്ഷ്യന്‍ വംശജനായ യുവാവിനാണ് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടത്. ഈ യുവാവിനെ വാട്‌സ് ആപ്പ് നമ്പര്‍ ഉപയോഗിച്ചാണ് നൈജീരിയക്കാരി യുവതി വലയിലാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് 2ന് ആയിരുന്നു സംഭവം. അല്‍ ബര്‍ഷയില്‍ ഉള്ള ഹോട്ടല്‍ മുറിയിലേക്കാണ് ഇയാളെ വിളിച്ച് വരുത്തിയത്.

ദേഹം പൊള്ളിച്ചു

ദേഹം പൊള്ളിച്ചു

ഇയാളെത്തിയതോടെ യുവതിയും കൂട്ടുകാരികളും ചേര്‍ന്ന് ഇയാളെ മറ്റൊരു ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. പണം നല്‍കിയില്ലെങ്കില്‍ മുഖത്ത് ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തി. മാത്രമല്ല ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പര്‍ നല്‍കിയ ശേഷം മാത്രമാണ് സംഘം ഇയാളെ പോകാന്‍ അനുവദിച്ചത്.

തട്ടിപ്പ് മസാജ് പാർലറെന്ന പേരിൽ

തട്ടിപ്പ് മസാജ് പാർലറെന്ന പേരിൽ

ഇയാളുടെ കൈവശമുണ്ടാിയിരുന്ന 15,000 ദിര്‍ഹവും വാച്ചു രണ്ട് മൊബൈല്‍ ഫോണുകളും ക്രെഡിറ്റ് കാര്‍ഡുകളുമാണ് സംഘം തട്ടിയെടുത്തത്. തട്ടിയെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സംഘം ഷോപ്പിംഗ് നടത്തുകയും ചെയ്തു. മസാജ് പാര്‍ലര്‍ എന്ന പേരിലാണ് തനിക്ക് നമ്പര്‍ കിട്ടിയതെന്ന് പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നും ഇയാള്‍ പറയുന്നു.

English summary
Man from Egypt was cheated by women and lost all his money in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X