പാട്ടിനിടെ അശ്ലീലം അതിര് കടന്നു.. പാട്ടുകാരിക്ക് 2 വർഷം തടവും 36000 രൂപ പിഴയും, വീഡിയോ വൈറൽ!
Recommended Video

കെയ്‌റോ: വാഴപ്പഴം തിന്നു എന്ന രസകരമായ കുറ്റത്തിന് ഈജിപ്ഷ്യന്‍ ഗായികയായ ഷൈമ അഹമ്മദിന് 2 വർഷം തടവും 36000 രൂപ പിഴയും. വെറും ഒരു വാഴപ്പഴം തിന്നതിനാണോ ഇത്രയും വലിയ ശിക്ഷ എന്നാർക്കെങ്കിലും സംശയം തോന്നിയോ. ഈജിപ്ഷ്യന്‍ ഗായികയും മോഡലുമായ ഷൈമ അഹമ്മദ് ഒരു പാട്ടിന്റെ വീഡിയോയ്ക്ക് ഇടയിലാണ് വാഴപ്പഴം തിന്നത്. അതിലെന്താണ് പ്രശ്നമെന്ന് തോന്നുന്നവർ ബാക്കി കൂടി വായിക്കൂ...

പണികൊടുത്ത വാഴപ്പഴം
ഈജിപ്ഷ്യന്‍ ഗായികയും മോഡലും ആയ ഷൈമ അഹമ്മദിനെയാണ് ഒരു പാട്ടിനിടയിൽ വാഴപ്പഴം തിന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തതും ഇപ്പോൾ രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കഴിഞ്ഞില്ല, ഇവർ 560 യു എസ് ഡോളർ ഏതാണ്ട് 36000 ഇന്ത്യൻ രൂപ പിഴ അടക്കുകയും വേണം.

സംഗതികൾ ഇങ്ങനെ
ഐ ഹാവ് ഇഷ്യൂസ് എന്ന വീഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്താണ് ഷൈമ അഹമ്മദ് അശ്ലീല ചുവയുള്ള രീതിയിൽ വാഴപ്പഴം കടിച്ചതും ഒരു ആപ്പിൾ ലിക്ക് ചെയ്തതും. കടുത്ത മതമൂല്യങ്ങള്‍ സൂക്ഷിക്കുന്ന രാജ്യമായ ഈജിപ്തിൽ ഈ പരിപാടി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. മോഡലിന് പണികിട്ടുകയും ചെയ്തു.

ഐ ഹാവ് ഇഷ്യൂസ്
ഐ ഹാവ് ഇഷ്യൂസ് എന്ന പേരിട്ട ആൽബം യൂട്യൂബിൽ വൈറലായിരുന്നു. എന്നാൽ പേര് പോലെ തന്നെ സംവിധായകനും പാട്ടുകാരിക്കും വലിയ ഇഷ്യൂ ആകുകയും ചെയ്തു. ആല്‍ബം സംവിധാനം ചെയ്ത മുഹമ്മദ് ഗമാലിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് മാത്രം എന്താണ് ആ വീഡിയോയില്‍ ഉണ്ടായത് എന്നല്ലേ വിശദമായി നോക്കാം

ഇതാണ് ആ ഗാനരംഗം
പുരുഷന്‍മാര്‍ മാത്രമുള്ള ഒരു ക്ലാസ്സ് മുറിയാണ് ഗാനരംഗത്തിൽ ഉള്ളത്. #69 എന്ന് ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയത് കാണാം. മോഡൽ കം ഗായിക അര്‍ദ്ധനഗ്നയായി എത്തുന്ന ദൃശ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് വീഡിയോ. ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ പാട്ടും അരങ്ങു തകർക്കുന്നു.

വിവാദമായത് ഇത്
ക്ലാസ്സിനിടയില്‍ ഗായിക ആപ്പിള്‍ നക്കുന്നതും, വാഴപ്പഴം കഴിക്കുന്നതും ആയ ദൃശ്യങ്ങളാണ് വിവാദമായി മാറിയത്. ക്ലാസ്സിലെ യുവാക്കളുടെ പ്രതികരണവും ഏറെക്കുറേ ഈ ഗണത്തിൽ പെടുത്താവുന്നത് തന്നെ. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഈ വീഡിയ ചൂടന്‍ ചര്‍ച്ചകൾക്ക് വഴി വെച്ചു.












Click it and Unblock the Notifications