Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ വിശപ്പടക്കാന്‍ ആ അമ്മ ആണ്‍വേഷം കെട്ടി ജീവിച്ചത് 43വര്‍ഷം, ഒടുവില്‍ ലോകത്തിന്‍റെ ആദരം

കെയ്‌റോ: മകളുടെ വിശപ്പടക്കാന്‍ ആണ്‍വേഷം കെട്ടി 43 വര്‍ഷം ജീവിച്ച അമ്മയ്ക്ക് ഈജിപ്തിന്റെ ആദരം. സീസ അബു ദവൂഹ് (64) എന്ന സ്ത്രീയാണ് മകളെ പോറ്റുന്നതിന് വേണ്ടി ആണ്‍വേഷം കെട്ടി ജീവിച്ചത്. അടുത്തിടെ ചില മാധ്യമങ്ങളാണ് സിസയുടെ ജീവിതം ലോകത്തെ അറിയിച്ചത്. ഇതോടെയാണ് ജന്മാട്ടില്‍ നിന്നും സിസയ്ക്ക് ആദംര ലഭിച്ചത്.

ഇജിപ്തിലെ ശ്രേഷ്ഠയായ മാതാവിനുള്ള പുരസ്‌ക്കാരം ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി അവര്‍ക്ക് സമ്മാനിച്ചു. സ്ത്രീ സ്വാതന്ത്ര്യം വറെ പരിമതിമായ സമൂഹത്തില്‍ വിധവയായ സിസയ്ക്ക് ആണ്‍വേഷം കെട്ടി ജീവിയ്ക്കുകയേ നിര്‍വാഹമുള്ളായിരുന്നു.

Egyptian Mother

സിസ ഗര്‍ഭിണിയായിരിയ്‌ക്കെയാണ് ഭര്‍ത്താവ് മരിച്ചത്. അതോടെ പട്ടിണിലായി. തെരുവുകളില്‍ ഭിക്ഷയെടുത്തു. മകള്‍ പിറന്നതോടെ ഉത്തരവാദിത്തം ഇരട്ടിയായി. പലരും രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ സിസ അതിന് തയ്യാറായില്ല. പകരം മുടി മുറിച്ച് ആണ്‍വേഷം കെട്ടി ഹോട്ടലുകള്‍ ഉള്‍പ്പടയെുള്ളവയില്‍ അടുക്കള ജോലിക്കാരനായും ചുമട്ട് തൊഴിലാളിയായലും പണിയെടുത്തു. സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ മാത്രം അന്ന് ആരും തയ്യാറാകുമായിരുന്നില്ല.

കെട്ടിട നിര്‍മ്മാണത്തിന് പോലും ആണ്‍വേഷം കെട്ടി ഈ അമ്മ പണിയെടുത്തിട്ടുണ്ട്. മകളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയക്കുന്നത് വരെ ആണ്‍വേഷത്തില്‍ സിസ ജീവിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെ വിശ്രമിയ്ക്കാമെന്ന് കരുതിയെങ്കിലും സിസ അവിടെയും പരാജയപ്പെട്ടു. മകളുട ഭര്‍ത്താവ് അസുഖം ബാധിച്ച് കിടപ്പിലായതോടെ ജീവിതം വീണ്ടും വഴിമുട്ടി. വാര്‍ധക്യത്തിലും ഷൂസുകള്‍ പോഷിഷ് ചെയ്യാനും മറ്റും പോവുകയാണ് ഈ അമ്മ. ചെറിയ വരുമാനത്തില്‍ മകളേയും കുടുംബത്തേയും ഇവര്‍ സംരക്ഷിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+