കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പാപത്തില്‍ നിന്ന് എനിക്ക് മോചനമില്ല,ഹൃദയം തകര്‍ന്ന ഭാര്യയുടെ വാക്കുകള്‍

  • By Meera Balan
Google Oneindia Malayalam News

കെയ്‌റോ: വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടും മുന്‍പ്് തന്റെ കൈ കൊണ്ട് ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്തിലാണ് 20കാരിയായ ഈജിപ്ത് യുവതി. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ചെറിയ തമാശകളാണ് ഒടുവില്‍ ഭര്‍ത്താവിന്റെ ജീവനെടുത്തതില്‍ കലാശിച്ചത്.

ഹല താലത്ത് (20) ഭര്‍ത്താവ് മുസ്തഫ ജാദും (20) വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വളരെ കുറ്ച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. നല്ല തമാശക്കാരനായിരുന്നു മുസ്തഫ.

Crying

ഒരു ദിവസം അത്താഴം കഴിയ്ക്കുന്നതിനിടെ മേശയില്‍ ഉണ്ടായിരുന്ന തക്കാളിയും മറ്റ് പഴങ്ങളും എടുത്ത് ഹലയുടെ നേര്‍ക്ക് എറിഞ്ഞു. ഹലയാകട്ടെ കൈയ്യില്‍ കിട്ടിയതൊക്കെ മുസ്തഫയുടെ നേര്‍ക്കും. ഏറ് കൊള്ളാതിരിക്കാന്‍ ഒഴിഞ്ഞ് മാറുകയും ഏറ് കൊള്ളിക്കാന്‍ ശ്രമിച്ചും ദമ്പതിമാര്‍ ഏറെ നേരം ചെലവഴിച്ചു. ഇതിനിടയിലാണ് ഭര്‍ത്താവിന് നേരെ ഹല കത്തി എടുത്ത് എറിഞ്ഞത്. നിര്‍ഭാഗ്യമെന്ന് പറയട്ടേ മുസ്തഫയുടെ നെഞ്ചിലാണ് കത്തി കൊണ്ടത്. അയാള്‍ തത്ക്ഷണം മരിയ്ക്കുകയും ചെയ്തു.

ഭര്‍ത്താവിനെ കൊന്നതിന് യുവതി അറസ്റ്റിലാവുകയും ചെയ്തു. മൂന്ന് മാസം ഗര്‍ഭിണിയാണ് യുവതി. എന്ത് ശിക്ഷ ലഭിച്ചാലും ഭര്‍ത്താവിനെ കൊന്ന പാപത്തില്‍ നിന്നും തനിയ്ക്ക് മോചനമില്ലെന്നും ഈ ജന്മം മുഴുവന്‍ അത് തന്നെ വേട്ടയാടുമെന്നും യുവതി പറയുന്നു.

English summary
Egyptian wife kills husband while joking.She jokingly threw a knife which pierced into his heart.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X