Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താക്കന്മാരെ തല്ലുന്ന ഭാര്യമാര്‍ ഏറ്റവും കൂടുതല്‍ ഈജിപ്തില്‍ ! ഇന്ത്യയിലോ ?

കെയ്‌റോ:ലോക രാജ്യങ്ങളില്‍ ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലോ ,പാകിസ്ഥാനിലോ ചൈനയിലോ ഒന്നുമല്ല. ഈജിപ്തിലാണെന്ന് കണക്കുകള്‍. ഇവിടത്തെ 28 ശതമാനം ഭാര്യമാരും ഭര്‍ത്താക്കന്മാരെ അടിക്കുന്നവരാണ്.

ഈജിപ്തിലെ കുടുംബ കോടതി പുറത്തു വിട്ട കണക്കുപ്രകാരമാണിത്. ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത് . എങ്ങനെയൊക്കെയാണ് അവര്‍ ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കുന്നതെന്നു കേട്ടാല്‍ ഞെട്ടിപ്പോകും .

 വിവാഹമോചനം കാത്തിരിക്കുന്നവര്‍

വിവാഹമോചനം കാത്തിരിക്കുന്നവര്‍

ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാരില്‍ 66 ശതമാനം പേരും വിവാഹമോചനത്തിനു കേസ് നല്‍കിയിരിക്കുന്നവരാണ്

ചെരുപ്പ്,ബെല്‍ട്ട്,സൂചി

ചെരുപ്പ്,ബെല്‍ട്ട്,സൂചി

ഭര്‍ത്താക്കാന്മാരെ തല്ലാനായി വടി പോലുമല്ല ഇവര്‍ ഉപയോഗിക്കുന്നത്. ചെരുപ്പ്, ബെല്‍ട്ട് തുടങ്ങിയവയാണ് ഉപയോഗിക്കുന്നതത്രേ. പീഡനത്തിന് സൂചിയും ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു

യു എസില്‍ 23 ശതമാനം

യു എസില്‍ 23 ശതമാനം

ഭര്‍ത്താക്കന്മാരെ തല്ലുന്ന ഭാര്യമാരുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം യുഎസിനാണ്. ഇവിടെ 23 ശതമാനം പേരും ഭര്‍ത്താക്കന്മാരെ തല്ലുന്നവരാണ് .ബ്രിട്ടനില്‍ 17 ശതമാനം പേര്‍ക്കും ഭാര്യമാരുടെ കയ്യില്‍ നിന്നും തല്ല് കിട്ടുന്നുണ്ട്.

 ഇന്ത്യയില്‍

ഇന്ത്യയില്‍

ഇന്ത്യക്കാര്‍ തന്നെ ഭേദം .ഇന്ത്യയില്‍ വെറും 11 ശതമാനം പേര്‍ മാത്രമാണ് ഭര്‍ത്താക്കന്മാരെ അടിക്കുന്നത്

സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരകള്‍

സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരകള്‍

ഈജിപ്തിലെ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ അടിക്കുന്നതില്‍ മുന്‍പിലാണെങ്കിലും വന്‍ തോതില്‍ ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ 2013 ല്‍ പുറത്തിറക്കിയ കണക്കു പ്രകാരം രാജ്യത്തെ 47 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+