മാസപ്പിറവി കണ്ടു; സൗദിയില്‍ ജൂണ്‍ 28 ന് ബലിപെരുന്നാള്‍; അറഫാ സംഗമം 27 ന്
റിയാദ്: സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ ജൂണ്‍ 28 ന്. റിയാദ് നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിര്‍ എന്ന നഗരത്തില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തെ അറഫാ സംഗമം ജൂണ്‍ 27 ന് ചൊവ്വാഴ്ചയായിരിക്കും. ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി വിശ്വാസികളോട് പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിലാണ് മുസ്ലിം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ കൊണ്ടാടുന്നത്.

ഹജ്ജ് തീര്‍ത്ഥാടനം ജൂണ്‍ 26 ന് ആരംഭിക്കും. ഇസ്ലാമിക കലണ്ടറിലെ 12-ാമത്തെയും അവസാനത്തെയും മാസമാണ് ദുല്‍ ഹിജ്ജ. ബലിപെരുന്നാള്‍ ആഘോഷത്തില്‍ ലോകം മുഴുകുമ്പോള്‍, ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലം എന്ന് വിശേഷിപ്പിക്കുന്ന മക്ക നഗരത്തിലുണ്ടാകും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്ത് മാറ്റിയതിന് ശേഷമുള്ള ആദ്യ ഹജ്ജാണിത്.
ഈ വര്‍ഷം 2 ദശലക്ഷത്തിലധികം മുസ്ലീങ്ങള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യു എ ഇയിലെ ബലിപെരുന്നാള്‍ ദിനവും വൈകാതെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണഗതിയില്‍, യു എ ഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഈദ് അല്‍ ഫിത്തറും ഈദ് അല്‍ അദ്ഹയും ഒരേ ദിവസമാണ് ആഘോഷിക്കാറുള്ളത്.












Click it and Unblock the Notifications