കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപ്പിറവി ദൃശ്യമായില്ല, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച്ച പെരുന്നാള്‍

Google Oneindia Malayalam News

റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ പെരുന്നാള്‍ തിങ്കളാഴ്ച്ച. റംസാന്‍ 30 പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ഇത്. സൗദി അറേബ്യയില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ച്ചയായിരിക്കുമെന്നും ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു. യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍

1

അതേസമയം ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പ് തുടങ്ങിയത്. അതുകൊണ്ട് നാളെ മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. നാളെ മാസപ്പിറവി കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ചയാവും പെരുന്നാള്‍. മാസപ്പിറവി ദൃശ്യമായാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനും തിങ്കളാഴ്ച്ച പെരുന്നാള്‍ ആഘോഷിക്കും. സിദിയില്‍ സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. മാസപ്പിറവി യുഎഇയിലും ദൃശ്യമായിട്ടില്ലെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മിറ്റി അറിയിച്ചു.

അതേസമയം കേരളത്തില്‍ നാളെ മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ച്ചയാവും പെരുന്നാള്‍. കണ്ടിട്ടില്ലെങ്കില്‍ ചൊവ്വാഴ്ച്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

English summary
eid al fitr on monday in gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X