Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ ഖത്തറില്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ പൊലീസ് കസ്റ്റഡിയിലാണ് എന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന കമ്പനിയുമായി ചേര്‍ന്ന് ഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഓഫീസര്‍മാര്‍ ആ രാജ്യത്ത് കസ്റ്റഡിയിലാണ്.

സംഭവത്തെ കുറിച്ച് ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അറിവുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഡോ. മീട്ടു ഭാര്‍ഗവ എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നാണ് സംഭവം ആദ്യം പുറത്തായത് എന്നാണ് സൂചന. ഇദ്ദേഹം പങ്കുവെച്ച ട്വീറ്റില്‍ 57 ദിവസമായി ദോഹയില്‍ സൈനികര്‍ അനധികൃത കസ്റ്റഡിയില്‍ കഴിയുകയാണ് എന്നാണ് പറയുന്നത്.

1

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് പുരി എന്നിവരുള്‍പ്പെടെ നിരവധി മന്ത്രിമാരെയും തന്റെ ട്വീറ്റില്‍ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള മുന്‍ സൈനികര്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ജോലി ചെയ്തത്.

2

ഖത്തര്‍ ഡിഫന്‍സ്, സെക്യൂരിറ്റി, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ 'പ്രാദേശിക ബിസിനസ്സ് പങ്കാളി' എന്നാണ് ഈ കമ്പനി സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പ്രതിരോധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും പോലുള്ള പ്രധാന കാര്യങ്ങളിലും തങ്ങള്‍ വിദഗ്ധരാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

3

ഗ്രൂപ്പ് സിഇഒ ഖമീസ് അല്‍ അജ്മി റോയല്‍ ഒമാന്‍ എയര്‍ഫോഴ്സിന്റെ റിട്ടയേര്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡറാണ്. കസ്റ്റഡിയിലുള്ള എട്ട് ഇന്ത്യക്കാരില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ റിട്ടയര്‍ കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി ആണ് വ്യക്തമായിട്ടുണ്ട്. 2019-ല്‍ ഇദ്ദേഹത്തിന് അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന് അവാര്‍ഡ് ലഭിച്ചിരുന്നു.

4

ഇന്ത്യന്‍ നാവികസേനയില്‍ ആയിരിക്കെ ഒരു വലിയ ആംഫിബിയസ് യുദ്ധക്കപ്പല്‍ കമാന്‍ഡ് ചെയ്തിരുന്നു എന്നാണ് കമ്പനി വെബ്സൈറ്റിലെ അദ്ദേഹത്തിന്റെ പ്രൊഫൈല്‍. അതേസമയം മുന്‍ സൈനികരെ എന്തിനാണ് പിടികൂടിയത് എന്ന് വ്യക്തമല്ല. അതേസമയം ഈ മാസം ആദ്യം ദോഹയിലെ ഇന്ത്യന്‍ മിഷന്റെ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് കോണ്‍സുലര്‍ സന്ദര്‍ശനം അനുവദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+