കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിൽ 8 മലയളികൾ മരിച്ച നിലയിൽ; മരിച്ചവരിൽ 4 കൂട്ടികളും, കുന്നമംഗലം, ചെമ്പഴന്തി സ്വദേശികൾ!

Google Oneindia Malayalam News

Recommended Video

cmsvideo
Eight Kerala Tourists Found de@d in Nepal | Oneindia Malayalam

കാഠ്മണ്ഡു: നേപ്പാളിൽ വിനോദ സഞ്ചാരികളായ എട്ട് മലയാളികൾ മരിച്ച നിലയിൽ. ദമാനിയെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മരിട്ട നിലയിൽ കണ്ടെത്തിയത്. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. രണ്ട് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്.

പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അഭിനവ് (9), അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഇവർ ഏത് ജില്ലക്കാരാണെന്നത് വ്യക്തമായിട്ടില്ല. അബോധാവസ്ഥയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയ ഇവരെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചതെന്നും എന്നാൽ ചികിത്സയിലിരിക്കെ എട്ട് പേരും മരിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.

nepal

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്കുന്നമംഗലം, ചെമ്പഴന്തി സ്വദേശികളാണ് മരിച്ചത്. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ചാണ് ഇവർ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരും അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്.

എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോർട്ടം. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടിക്ക് അപകടം സംഭവിച്ചിട്ടില്ല. വിനോദസഞ്ചാര സംഘത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇവർ തിങ്കളാവ്ചയാണ് സ്ഥലെത്തെത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. കനത്ത തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം.

English summary
Eight Kerala tourists found dead in Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X