എട്ടുകാലിയെ പോലെ ഒരു മനുഷ്യക്കുട്ടി
നബിജിങ്കോ(ഉഗാണ്ട): എട്ടുകാലിയെ പോലെ ഒരു മനുഷ്യക്കുട്ടിയോ... അങ്ങനെയൊക്കെ ഉണ്ടാകുമോ...?
നാല് കാലുകളും നാല് കയ്യുകളും ആയി പിറന്ന ഒരു കുട്ടിയെ എട്ടുകാലിയെപ്പോലെ എന്ന് വിശേഷിപ്പിച്ചാല്‍ അതിത്തിരി ക്രൂരമായിരിക്കും അല്ലേ...
ഉഗാണ്ടയിലെ നബിജിങ്കോ എന്ന സ്ഥലത്താണ് ഇത്തരത്തില്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. വികൃതരൂപവുമായി പിറന്ന കുട്ടിയുമായി മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും ഡോക്ടര്‍മാരുടെ ആദ്യ പ്രതികരണം പ്രതീക്ഷക്ക് വക നല്കുന്നതായിരുന്നില്ല.

എന്നാല്‍ അതുകൊണ്ട് പിന്മാറാന് രക്ഷിതാക്കള്‍ തയ്യാറായിരുന്നില്ല. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ മുലാഗോ ആശുപത്രിയില്‍ കുട്ടിയുമായി ഇവരെത്തി. ഇവിടത്തെ വിദഗ്ധ സംഘം കുട്ടിയെ സാധാരണ കുട്ടിയായി മാറ്റാം എന്ന ഉറപ്പും നല്കി.
എന്നാല്‍ ഒരു ശസ്ത്രക്രിയക്കുള്ള ശാരീരിക വളര്‍ച്ച അപ്പോള്‍ കുട്ടിക്കുണ്ടായിരുന്നില്ല. മൂന്ന് മാസം കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിന് ശേഷം, മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ആ 'എട്ടുകാലിക്കുട്ടിയെ' സാധാരണ മനുഷ്യക്കുട്ടിയാക്കി ഡോക്ടര്‍മാര്‍ മാറ്റി .
ആദ്യ പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് ഒരു കാര്യ. മനസ്സിലായിരുന്നു. രണ്ട് കൈകളും കാലുകളും മാത്രമല്ല ഈ കുട്ടിക്ക് അധികമായി ഉണ്ടായിരുന്നത്. ഒരു നെഞ്ചും ഇങ്ങനെ അധികമുണ്ട്. ഹൃദയവും കരളും എല്ലാം സ്ഥാനം മാറിയാണ് ഇരിക്കുന്നത്.
പാരസൈറ്റിക് ട്വിന്‍ എന്നാണ് ഡോക്ടര്‍മാര്‍ കുട്ടിക്ക് അധികമായുണ്ടായിരുന്ന ശരീര ഭാഗങ്ങളെ വിശേഷിപ്പിച്ചത്. എന്തായാലും ഇപ്പോള്‍ കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications