ഏഴ് വയസ്സുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു... ക്രെയ്ഗ്‌സ് ലിസ്റ്റില്‍ വില്‍പനയ്ക്ക് വച്ചു
ഹാമില്‍ട്ടണില്‍ ആണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഹാമില്‍ട്ടണ്‍: മനുഷ്യന്‍ ഇത്രയും പുരോഗതി കൈവരിച്ച ലോകത്ത് തന്നെയാണോ ഇതെല്ലാം നടക്കുന്നത് എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം അത്രയ്ക്കും ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ ലൈംഗികമായ ഉപയോഗിച്ച വാര്‍ത്തയാണ് ഹാമില്‍ട്ടണില്‍ നിന്ന് പുറത്ത് വരുന്നത്. പീഡിപ്പിക്കുക മാത്രമല്ല, ഈ ചെറിയ കുട്ടിയെ വില്‍പനയ്ക്ക് വയ്ക്കുകയും ചെയ്തു.
എട്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതില്‍ പെണ്‍കുട്ടിയുടെ അമ്മയും ഉണ്ട്.

ഏഴ് വയസ്സുകാരി
ഏഴ് വയസ്സുള്ള പെണ്‍കുട്ടിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അമ്മയുടെ 34 വയസ്സുകാരനായ ബോയ് ഫ്രണ്ട് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വീഡിയോ എടുത്തു
പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുക മാത്രമല്ല ഇയാള്‍ ചെയ്തത്. അതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇയാളുടെ മുറിയില്‍ നിന്ന് ലൈംഗിക പീഡനത്തിന് ഉപയോഗിക്കുന്ന ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വില്‍പനയ്ക്ക് വച്ചു
പെണ്‍കുട്ടിയെ സ്വയം ഉപയോഗിക്കുക മാത്രമല്ല ആ ക്രൂരനായ മനുഷ്യന്‍ ചെയ്തത്. ക്രെയ്ഗ്‌സ് ലിസ്റ്റ് എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വയ്ക്കുകയും ചെയ്തു.

കാമ വെറിയന്‍മാര്‍
ബാല ലൈംഗികതയ്ക്ക് കൊതിയ്ക്കുന്ന ഒട്ടേറെ കാമ വെറിയന്‍മാരാണ് ഈ പരസ്യം കണ്ട് മുന്നോട്ട് വന്നത്. അതില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമ്മയാണോ
കാമുകന്‍ സ്വന്തം മകളെ ലൈംഗികമായി ഉപയോഗിക്കുന്നത് അറിഞ്ഞിട്ടും അമ്മ പ്രതികരിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പേരില്‍ ഇവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സഹോദരി
പെണ്‍കുട്ടിയുടെ 16 കാരിയായ മൂത്ത സഹോദരിക്കും കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നത്രെ. ഈ പെണ്‍കുട്ടി ഇത് നേരിട്ട് കണ്ടിട്ും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരിക്കെതിരേയും കേസ് എടുക്കാനുള്ള സാധ്യതകളുണ്ട്.

ചിത്രങ്ങള്‍
അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തത് പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ ആണെന്നാണ് ഹാമില്‍ട്ടണ്‍ പോലീസ് ചീഫ് എറിക് ഗെര്‍ട്ട് പറയുന്നത്. എന്തായാലും പെണ്‍കുട്ടിയെ കൂടുതല്‍ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

ഒന്നില്‍ കൂടുതല്‍ പേര്‍
പെണ്‍കുട്ടിയെ ഒന്നില്‍ കൂടുതല്‍ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ലൈംഗിക മായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications