Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭ്രപാളിയില്‍ ഒരു കുട്ടിക്കാലം

ഇത് സൗഗധ് ബിസ്ത. പ്രായം എട്ടുവയസ്സ്. എന്നാല്‍ പ്രായത്തെക്കാള്‍ വലുതാണ് കേട്ടോ ഈ കൊച്ചുപയ്യന്റെ സ്വപ്‌നങ്ങള്‍. ഇഷ്ടവിനോദമെന്തെന്നു ചോദിച്ചാല്‍ കൂളായി പറയും സിനിമാ സംവിധാനമെന്ന്. കുറച്ചുമാസങ്ങള്‍ക്കുളളില്‍ കക്ഷിയുടെ ആദ്യ ചലച്ചിത്രം പുറത്തിറങ്ങും. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി ഗിന്നസ് ബുക്കില്‍ ഇടം തേടും നേപ്പാള്‍ സ്വദേശിയായ ഈ കൊച്ചു മിടുക്കന്‍.

'ലവ് യു ബാബ' എന്ന പേരില്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തു കഴിഞ്ഞു രണ്ടാം ക്ലാസ്സുകാരനായ ഈ സംവിധായകന്‍. ഒരച്ഛന്റെ നൊമ്പരങ്ങളുടെ കഥ പറയുന്ന ചിത്രം വരുന്ന ഡിസംബറില്‍ തിയേറ്ററുകളിലെത്തും. സംവിധായകനും ചിത്രത്തില്‍ ഒരു കൊച്ചുവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം പുറത്തിറങ്ങുന്നതോടെ ഗിന്നസ് ബുക്കില്‍ ഇടംനേടാനാവുമെന്നാണ് ഈ കൊച്ചുസംവിധായകന്റെ പ്രതീക്ഷ. നിലവില്‍ ഇന്ത്യക്കാരനും ഒമ്പതുവയസ്സുകാരനുമായ കിഷന്‍ ശ്രീകാന്താണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍. 2006ല്‍ ' ഫൂട്പാത് ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കിഷന്‍ ഈ നേട്ടം കൈവരിച്ചത്.

saugath

'' എനിക്ക് സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അപ്പോഴാണ് ഒരു ഒമ്പതു വയസ്സുകാരന്‍ ഇതിനകം സിനിമ സംവിധാനം ചെയ്ത കാര്യം അറിയുന്നത്. അതെനിക്ക് ഒരുപാട് ധൈര്യം തന്നു'' - കുട്ടി സംവിധായകന്റെ വലിയ വാക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+