അമ്മ നൈറ്റ് ക്ലബ്ബില്‍; എട്ടുവയസുകാരന്റെ അടിയേറ്റ് ഒരു വയസുകാരി മരിച്ചു
അലബാമ: മക്കളെ വീട്ടില്‍ തനിച്ചാക്കി അമ്മ നൈറ്റ് ക്ലബ്ബില്‍ ആഘോഷത്തിനു പോയപ്പോള്‍ എട്ടു വയസുകാരിന്റെ അടിയേറ്റ് ഒരു വയസുകാരി മരിച്ചു. അമേരിക്കയിലെ അലബാമയില്‍ ഒക്ടോബര്‍ 11നാണ് സംഭവം. കുട്ടി മരിച്ച സംഭവത്തില്‍ എട്ടുവയസുകാരനെതിരെ കോടതി നടപടിയുണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥനായ സീന്‍ എഡ്വേര്‍ഡ്‌സ് പറഞ്ഞു.
ആറു ചെറിയ മക്കളെ വീട്ടില്‍ തനിച്ചാക്കിയാണ് അമ്മ ഒരു സുഹൃത്തിന്റെ കൂടെ നൈറ്റ് ക്ലബ്ബില്‍ പോയത്. എട്ടുവയസുകാരനായ മൂത്ത ആണ്‍കുട്ടിയെയായിരുന്നു കുട്ടികളെ നോക്കാനായി ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, ഒരുവയസുകാരിയായ അനുജത്തി നിര്‍ത്താതെ കരഞ്ഞതോടെ എട്ടുവയസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അമ്മ വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടി അവശനിലയിലായിരുന്നു. പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന ആറുവയസുകാരിയാണ് ചേട്ടന്‍ അനുജത്തിയ അടിച്ചകാര്യം പുറത്തുപറഞ്ഞത്.
കുട്ടിയെ കോടതിയില്‍ വിചാരണ ചെയ്യണമെന്നും കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്നുമാണ് ഇപ്പോള്‍ പോലീസിന്റെ നിലപാട്. സംഭവം തന്നെ ഞെട്ടിച്ചെന്ന് സീന്‍ എഡ്വേര്‍ഡ് പറഞ്ഞു. തന്റെ ഔദ്യോഗിക ജീവതത്തിനിടയില്‍ ഇത്രയും ദാരുണമായ ഒരു സംഭവം ഉണ്ടായിട്ടില്ല. കുട്ടിയുടെ അമ്മയുടേത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications