കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐന്‍സ്റ്റീന്‍ വംശീയവാദിയാണോ? ഞെട്ടിക്കുന്ന കണ്ടെത്തല്‍!! വിദേശികളെ വെറുപ്പെന്ന് യാത്രാക്കുറിപ്പ്!!

ഐന്‍സ്റ്റീന്‍ വംശീയവാദിയാണെന്ന് യാത്രാക്കുറിപ്പ്

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ പ്രതിഭ കൊണ്ടും വ്യക്തിത്വം കൊണ്ടും ലോകത്തെ അദ്ഭുതപ്പെടുത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ്. ശാസ്ത്ര മേഖലയില്‍ അദ്ദേഹം പകരം വെക്കാനില്ലാത്ത ശാസ്ത്രജ്ഞനായിട്ടാണ് അറിയപ്പെട്ടത്. എന്നാല്‍ പൊതുരംഗത്ത് നിന്ന് അദ്ദേഹം മുഖംതിരിച്ചിരുന്നില്ല. വംശീയതയ്‌ക്കെതിരെ അമേരിക്കയില്‍ അദ്ദേഹം നടത്തിയ പ്രതിഷേധം ലോക പ്രശസ്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ചില കാര്യങ്ങല്‍ പുറത്തുവന്നിരിക്കുകയാണ്.

ഐന്‍സ്റ്റീന്‍ വംശീയവാദിയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍. അദ്ദേഹത്തിന്റെ യാത്ര ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. മോശം പ്രയോഗങ്ങളിലൂടെയാണ് അപരിചിതരെയും വിദേശികളെയും അദ്ദേഹം എതിരേറ്റിരുന്നത്. പലരെയും അദ്ദേഹം കടുത്ത രീതിയില്‍ വെറുത്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം അവിശ്വസനീയമായ കാര്യം കേട്ട പോലെയാണ് ലോകം ഈ കണ്ടെത്തലുകളെ കാണുന്നത്.

കടുത്ത വംശീയവാദി

കടുത്ത വംശീയവാദി

1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടയില്‍ എഴുതിയ യാത്രാ ഡയറിയിലാണ് ഐന്‍സ്റ്റീന്‍ വംശീയവാദിയാണെന്ന് ഉറപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. മിഡില്‍ ഈസ്റ്റിലും ഏഷ്യയിലുമായി ഐന്‍സ്റ്റീന്‍ നടത്തിയ യാത്രയുടെ രേഖയാണ് ഇത്. ഓരോ മേഖലയിലും താമസിക്കുന്നവരെ അദ്ദേഹം പ്രത്യേകമായി വെറുത്തിരുന്നു എന്നാണ് ഈ ഡയറിയിലുള്ളത്. ചൈനീസ് വംശജരെ കഠിനാദ്ധ്വാനം ചെയ്യുന്ന വൃത്തിക്കെട്ട മന്ദബുദ്ധികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഡയറിയിലെ വാക്കുകള്‍ അമ്പരപ്പോടെയാണ് ലോകം കണ്ടത്.

അമേരിക്കയിലെ പ്രതിഷേധം

അമേരിക്കയിലെ പ്രതിഷേധം

1946ല്‍ അമേരിക്കയിലെ പ്രശസ്തമായ ആഫ്രിക്കന്‍ കോളേജില്‍ നടന്ന പ്രതിഷേധം ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഇവിടത്തെ വിദ്യാര്‍ഥികളായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാനും ഐന്‍സ്റ്റീന് സാധിച്ചിരുന്നു. യുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വലിയ വിവേചനമാണ് നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹം ഇവിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വിഭജനം കറുത്ത വര്‍ഗക്കാരുടെ രോഗമല്ല. എന്നാല്‍ വര്‍ണവിവേചനം വെളുത്ത വര്‍ഗക്കാരുണ്ടാക്കിയ രോഗമാണെന്ന് ഐന്‍സ്റ്റീന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ തനിക്കാവുന്നില്ലെന്നും ഐന്‍സ്റ്റീന്‍ പറഞ്ഞു.

ദ ട്രാവല്‍ ഡയറീസ്

ദ ട്രാവല്‍ ഡയറീസ്

ഇത് ആദ്യമായിട്ടാണ് ഐന്‍സ്റ്റീന്റെ ഡയറികളുടെ പൂര്‍ണരൂപം പുറത്തുവിടുന്നത്. ദ ട്രാവല്‍ ഡയറീസ് ഓഫ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നാണ് ഇതിന്റെ പേര്. സ്‌പെയിനില്‍ നിന്നാണ് ഐന്‍സ്റ്റീന്‍ യാത്ര തുടങ്ങിയത്. തുടര്‍ന്ന് മധ്യേഷ്യയിലേക്കും അവിടെ നിന്ന് ശ്രീലങ്കയിലേക്കും തുടര്‍ന്ന് ചൈനയിലേക്കും ജപ്പാനിലേക്കുമായിരുന്നു സഞ്ചാരം. ഈജിപ്തിലെത്തിയപ്പോള്‍ അവിടെയുള്ളവര്‍ രൂപം കൊണ്ടും നിറം കൊണ്ടും അഭയാര്‍ത്ഥികളാണെന്നാണെന്ന് തോന്നുന്നതെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പറഞ്ഞത്. ഈജിപ്തുകാര്‍ അവരുടെ ചരക്കുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐന്‍സ്റ്റീന്‍ ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ നടത്തിയത്.

വിദേശികളെ ഇഷ്ടമല്ല

വിദേശികളെ ഇഷ്ടമല്ല

ഐന്‍സ്റ്റീന്‍ വിദേശികളെയും തനിക്ക് പരിചയമില്ലാത്തവരെയും കടുത്ത രീതിയില്‍ വെറുത്തിരുന്നു. സിലോണിലെ കൊളംബോയില്‍ വച്ച് അവിടെയുള്ള ജനങ്ങളെ കുറിച്ചെഴുതിയതും വളരെ മോശപ്പെട്ട രീതിയിലാണ്. വളരെ വൃത്തിക്കെട്ട രീതിയിലാണ് ഇവിടെയുള്ള ജനങ്ങള്‍ ജീവിക്കുന്നതെന്നും അവര്‍ കുറച്ച് കാര്യങ്ങള്‍ മാത്രം ചെയ്യുകയും വളരെ കുറിച്ച് ആവശ്യങ്ങളും മാത്രമേ ജീവിതത്തിലുള്ളൂവെന്നായിരുന്നു ഐന്‍സ്റ്റീന്റെ ഡയറിയിലുള്ളത്. ഒന്നും ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്യാത്തവരാണ് സിലോണിലുള്ളവരെന്നായിരുന്നു ഐന്‍സ്റ്റീന്‍ പറഞ്ഞത്.

ചൈനീസ് വംശജരോട് വെറുപ്പ്

ചൈനീസ് വംശജരോട് വെറുപ്പ്

ചൈനീസ് വംശജരെ കുറിച്ചാണ് ഏറ്റവും മോശമായ രീതിയില്‍ ഐന്‍സ്റ്റീന്‍ സംസാരിച്ചത്. ചൈനയിലെ കുട്ടികള്‍ ഒന്നിനും ആവേശമില്ലാത്തവരും മന്ദബുന്ദികളാണെന്നുമാണ് ഐന്‍സ്റ്റീന്‍ വിശേഷിപ്പിച്ചത്. മറ്റ് എല്ലാ വംശജര്‍ക്കും അപമാനമാണ് ചൈനക്കാരെന്നുമായിരുന്നു മഹാനായ ശാസ്ത്രജ്ഞന്റെ പരാമര്‍ശം. പ്രത്യേക ജീവികളാല്‍ ചുറ്റപ്പെട്ട രാജ്യമാണ് ചൈന. യന്ത്രങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നവരാണ് അവരെന്നും ഐന്‍സ്റ്റീന്‍ പറയുന്നു. സ്ത്രീകളുടെ ആകര്‍ഷണത്തില്‍ എളുപ്പത്തില്‍ വീണുപോകുന്നവരാണ് ചൈനക്കാരെന്നും ഇതിനെ എങ്ങനെ സമര്‍ത്ഥമായി നേരിടണമെന്ന് അവര്‍ക്കറിയില്ലെന്നു ഡയറിയില്‍ പറയുന്നു.

എല്ലാം മാറിമറിഞ്ഞു

എല്ലാം മാറിമറിഞ്ഞു

ചെറുപ്പക്കാലത്ത് ഐന്‍സ്റ്റീന്‍ ഇത്തരം മനോഭാവം വെച്ച് പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം കാര്യമായി മാറിയിട്ടുണ്ടാവാമെന്നാണ് നിലപാടുകള്‍ തെളിയിക്കുന്നത്. അതേസമയം അമേരിക്കയില്‍ വംശീയ വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഐന്‍സ്റ്റീന്റെ ആശയങ്ങള്‍ വെച്ച് പ്രചാരണം നടത്തുന്നുണ്ട്. ഇതിന് വലിയ തിരിച്ചടിയാവും ഈ ഡയറികളെന്നാണ് സൂചന. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ എങ്ങനെയാണോ ജൂതരോട് പെരുമാറിയത് അതേ രീതിയിലാണ് അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ കറുത്ത വര്‍ഗക്കാരോട് ചെയ്യുന്നതെന്ന് ഐന്‍സ്റ്റീന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു.

സ്ത്രീവിരുദ്ധത....

സ്ത്രീവിരുദ്ധത....

യൂറോപ്പിലും അമേരിക്കയിലുമുള്ള സ്ത്രീകളെ പോലെ വെളുത്ത നിറമുള്ളവരായിരുന്നില്ല ഏഷ്യന്‍ വംശജര്‍. ഇതും അദ്ദേഹത്തിന്റെ ഡയറിയിലുണ്ടായിരുന്നു. അതേസമയം യാത്രയിലുടനീളം അദ്ദേഹം പല രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡയറി എഴുതിയത്. ഇന്ത്യക്കാരെയും മോശമായിട്ടാണ് ഡയറിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഐന്‍സ്റ്റീന്‍ തന്റെ ആശയങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കൊണ്ടുവന്നിട്ടില്ലെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അദ്ദേഹത്തെ അറിയുന്നവരും ഇത്തരം കാര്യങ്ങളെ പറ്റി പറഞ്ഞിരുന്നില്ല. ഒരു പക്ഷേ ഇടപെട്ടിരുന്ന മേഖല വ്യത്യസ്തമായത് കൊണ്ടാവാം അദ്ദേഹത്തിന് തെറ്റുപറ്റിയതെന്നാണ് സൂചന.

യുവാവിനെ മര്‍ദിച്ച കേസ്... മലയാളി എംഎല്‍എയുടെ മകന് 116 ദിവസത്തിന് ശേഷം ജാമ്യം, കര്‍ശന നിര്‍ദേശം!യുവാവിനെ മര്‍ദിച്ച കേസ്... മലയാളി എംഎല്‍എയുടെ മകന് 116 ദിവസത്തിന് ശേഷം ജാമ്യം, കര്‍ശന നിര്‍ദേശം!

ലീഗിനെ കോണ്‍ഗ്രസ് കാലുവാരി: നഗരസഭാ ഭരണം ലീഗീല്‍ നിന്ന് സിപിഎം പിടിച്ചെടുത്തുലീഗിനെ കോണ്‍ഗ്രസ് കാലുവാരി: നഗരസഭാ ഭരണം ലീഗീല്‍ നിന്ന് സിപിഎം പിടിച്ചെടുത്തു

English summary
Einsteins travel diaries reveal physicists racism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X