കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലും കുവൈത്തിലും തോരാമഴ..... എല്‍നിനോ പ്രതിഭാസത്തില്‍ കനത്ത നാശനഷ്ടം

Google Oneindia Malayalam News

റിയാദ്: പശ്ചിമേഷ്യയില്‍ തുടരുന്ന മോശം കാലാവസ്ഥ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ നാശം വിതയ്ക്കുന്നു. സൗദിയിലും കുവൈത്തിലും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്. ഒരു കൊല്ലം ലഭിക്കേണ്ട മഴയാണ് ഇപ്പോഴേ ലഭിച്ചതെന്നാണ് കാലാവസ്ഥനാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം പലയിടങ്ങളിലും ജാഗ്രതാ നിര്‍ദേശങ്ങളുണ്ട്. പ്രളയസമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കുവൈത്തില്‍ ഗതാഗതവും താറുമാറായ അവസ്ഥയിലായിരുന്നു. അതേസമയം മരണസംഖ്യ ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം 30 പേര്‍ മരിച്ചെന്നായിരുന്നു പറഞ്ഞിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന സൂചന എല്‍നിനോ പ്രതിഭാസമാണ് ഇത്ര ശക്തിയേറിയ മഴയ്ക്ക് കാരണമെന്നാണ്.

ആഞ്ഞുവീശുന്ന കാറ്റും മഴയും

ആഞ്ഞുവീശുന്ന കാറ്റും മഴയും

ആഞ്ഞ് വീശുന്ന കാറ്റും ഇടിയോട് കൂടിയ മഴയും ഗള്‍ഫ് മേഖലയെ പ്രകമ്പനം കൊള്ളിക്കുകയാണ്. പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. സൗദി അറേബ്യയുടെയും കുവൈത്തിന്റെയും പശ്ചിമ തീരങ്ങളിലാണ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. പല സ്ഥലങ്ങളിലും ജാഗ്രാത നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

കുവൈത്തില്‍ പ്രളയം...

കുവൈത്തില്‍ പ്രളയം...

കുവൈത്തിലും പല ഭാഗങ്ങളിലും ഇടിയോട് കൂടി മഴയില്‍ ചിലര്‍ ഒലിച്ചു പോയതായി സൂചനയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് കുവൈത്തില്‍ കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദിയിലെ ഹിജാസ് മേഖലയിലെ അല്‍ മദീനയില്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ മേഖലയിലെ അല്‍ ജൂഫിലും വെള്ളപ്പൊക്കമുണ്ടാകും. ജിദ്ദയിലും കാര്യമായ പ്രശ്‌നങ്ങളുണ്ട്. അടിയന്തര വിഭാഗം സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രളയത്തെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.

ഒരു വര്‍ഷത്തേക്കുള്ള മഴ

ഒരു വര്‍ഷത്തേക്കുള്ള മഴ

കുവെെത്തിലും സൗദി അറേബ്യയിലും ഒരുവര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ള പെയ്തത്. ഇതാണ് പ്രളയത്തിന് പ്രധാന കാരണമായിരിക്കുന്നത്. 24 മണിക്കൂറില്‍ 130 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഒരുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ അതിനേക്കാള്‍ കൂടുതലാണ് ഇത്. അതേസമയം അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടര്‍ച്ചയായി പെയ്താല്‍ എന്തും സംഭവിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. പല നഗരങ്ങളും വെള്ളത്തിനടിയിലാവുമെന്ന് വ്യക്തമാണ്.

എല്‍നിനോ പ്രതിഭാസം

എല്‍നിനോ പ്രതിഭാസം

ഗള്‍ഫ് മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണം എല്‍നിനോ പ്രതിഭാസമാണ്. സാധാരണ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മഴ പെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായ രീതിയിലാണ് മഴ പെയ്തിരിക്കുന്നത്. പസഫിക്ക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍നിനോ പ്രതിഭാസം അപ്രതീക്ഷിതമായ മഴയ്ക്ക് കാരണാവുകയായിരുന്നു. ഇത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ ഇനി സൗദിയില്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ മാറ്റം

കാലാവസ്ഥാ മാറ്റം

സൗദിയിലും കുവൈത്തിലും കാലാവസ്ഥാ മാറ്റം അതിവേഗത്തിലാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആഗോള താപനവും രൂക്ഷമാകുകയാണ്. ഭാവിയില്‍ കാലം തെറ്റയുള്ള മഴ വലിയ പ്രളയത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഉഷ്ണ തരംഗവും ശക്തിപ്പെടുന്നുണ്ട്. സാധാരണ ഉഷ്ണ തരംഗങ്ങളേക്കാള്‍ ഭയാനകമായതാണ് ഇനി വരാനിരിക്കുന്നവ. അതേസമയം വ്യവസായങ്ങളില്‍ അടക്കം കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെങ്കില്‍ അത് സൗദിയെയും കുവൈത്തിനെയും എന്തിനേറെ ഗള്‍ഫ് മേഖലയെ തന്നെ തകര്‍ക്കുമെന്നാണ് പ്രവചനം.

1934ന് ശേഷമുള്ള ശക്തമായ പ്രളയം

1934ന് ശേഷമുള്ള ശക്തമായ പ്രളയം

കുവൈത്തിലെ പ്രളയം 1934ന് ശേഷമുള്ള ഏറ്റവും ശക്തമായ പ്രളയമാണ്. 300 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. അതും വെറും ഒന്നര മണിക്കൂര്‍ കൊണ്ട്. ശക്തമായ കാറ്റാണ് ഗള്‍ഫ് മേഖലയില്‍ വീശുന്നത്. 45 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. റിയാദിലും ജിദ്ദയിലും കാറ്റിന്റെ ഭീഷണിയുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയും വാഹനങ്ങള്‍ ഒലിച്ച് പോവുകയും ചെയ്തതായി സൗദി അധികൃതര്‍ പറയുന്നു. പശ്ചിമ സൗദിയിലും റിയാദിന്റെ പശ്ചിമ മേഖലയും കരുതലോടെ ഇരിക്കണമെന്ന് സൗദി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

മരണസംഖ്യ വര്‍ധിച്ചേക്കും

മരണസംഖ്യ വര്‍ധിച്ചേക്കും

മരണ സംഖ്യ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മക്കയില്‍ ഇതുവരെ പത്തുപേരാണ് മരിച്ചത്. നാലായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. റിയാദ്, അല്‍ജൗഫ്, നജ്‌റാന്‍, എന്നിവിടങ്ങളിലാണ് മരണം ഉണ്ടായിരിക്കുന്നത്. പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകളും സൗദി ആരംഭിച്ചിട്ടുണ്ട്. അല്‍ജൗഫില്‍ രണ്ടായിരം പേര്‍ക്ക് താമസിക്കാനുള്ള കൂടാരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതേസമയം സ്‌കൂളുകലും കാര്യാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആവശ്യത്തിനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കരുതിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗജ വരുന്നത് ഇടുക്കി പാലക്കാട് ജില്ലകളിലൂടെ.... മണിക്കൂറില്‍ 45 കിലോമീറ്ററില്‍ കാറ്റ് വീശാം!!ഗജ വരുന്നത് ഇടുക്കി പാലക്കാട് ജില്ലകളിലൂടെ.... മണിക്കൂറില്‍ 45 കിലോമീറ്ററില്‍ കാറ്റ് വീശാം!!

സൗദി ഭരണകൂടം ജാഗ്രതയോടെ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, മരണം 30 ആയി!! 4000 പേരെ ഒഴിപ്പിച്ചുസൗദി ഭരണകൂടം ജാഗ്രതയോടെ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, മരണം 30 ആയി!! 4000 പേരെ ഒഴിപ്പിച്ചു

English summary
el nino to blame in gulf storm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X