Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിയത്തി പ്രശസ്തയാകുന്നതിൽ അസൂയ !!! കണ്ണ് ചൂഴ്‌ന്നെടുത്തു, ചെവി അറത്തുമാറ്റി...കുത്തിക്കൊന്നു

സെറ്റഫാനിയ ഡുബ്രോവിയ(17) ആണ് കൊല്ലപ്പെട്ടത്.

മോയ്‌കോ: പ്രശസ്ത മോഡലിനെ സഹോദരി കുത്തിക്കൊന്നു. അനിയത്തിയുടെ പ്രശസ്തിയിലും സൗന്ദര്യത്തിലും അസൂയ മൂത്ത ചേച്ചിയാണ് കൊല നടത്തിയതെന്ന് പോലീസ്. സെറ്റഫാനിയ ഡുബ്രോവിയ(17) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ചേച്ചി എലിസവെത(19) കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.

സെറ്റാഫിനയുടെ ശരീരത്തില്‍ 140 കുത്തുകളുണ്ട്. കണ്ണ് ചൂഴ്‌ന്നെടുക്കുകയും കാത് മുറിച്ച് കളയുകയും ചെയ്തിട്ടുണ്ട്.

അനാഥ ബാല്യം

അച്ഛനമ്മമാര്‍ ഉപേക്ഷിച്ചതാണ് സെറ്റാഫാനിയേയും എലിസവേയും. ഒരു അനാഥാലയത്തില്‍ ആണ് പന്ത്രണ്ടാം വയസ്സ് വരെ കഴിഞ്ഞിരുന്നത്. അതിന് ശേഷം മോഡലിംഗിലൂടേയും മറ്റും പണം സമ്പാദിയ്ക്കാന്‍ തുടങ്ങി.

അവസരം

അനിയത്തി സ്റ്റെഫാനിയ്ക്ക് ആയിരുന്ന മോഡലിംഗ് രംഗത്ത് കൂടുതല്‍ അവസരം ലഭിച്ചിരുന്നത്. ഇത് എലിസവേയെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു.

മാറി താമസിച്ചു

ഫോട്ടോ ഗ്രാഫര്‍ ആയ കാമുകന് ഒപ്പമായിരുന്ന സ്റ്റെഫാനി താമസിച്ചിരുന്നത്. കൊല നടന്ന ദിവസം സഹോദരിമാരും കാമുകന്മാരും കൂടി ഇവരുടെ ഫ്‌ളാറ്റില്‍ ഒത്ത്‌ചേരുകയായിരുന്നു.

അനുകരിയ്ക്കാന്‍ ശ്രമിച്ചു

വസ്ത്രധാരണത്തിലും മേക്കപ്പിലും എല്ലാം അനിയത്തിയെ അനുകരിയ്ക്കാനാണ് എലിസവേയ ശ്രമിച്ചിരുന്നത്. അനിയത്ത് പ്രശസ്ത ആകുന്നത് ഇവര്‍ക്ക് സഹിയ്ക്കാന്‍ ആവുമായിരുന്നില്ല. ഇവര്‍ മയക്കുമരുന്നിനും അടിമയായിരുന്നെന്ന് പോലീസ് പറയുന്നു.

കൊലനടത്തി

മദ്യപിച്ച് ലക്കുകെട്ട ചേച്ചി അനിയത്തിയെ കുത്തികൊന്നതാണെന്ന് പോലീസ് പറയുന്നു. 140 തവണ സ്റ്റെഫാനിയെ കുത്തി, കണ്ണ് ചൂഴ്‌ന്നെടുത്തു, കാത് അറുത്തുമാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+