കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാക്‌സിയുടെ സ്‌നേഹം.....കരുതല്‍.. അറോറയെ രക്ഷിച്ചത് അത് മാത്രമാണ്!! താരമായി സൂപ്പര്‍ ഡോഗ്!!

കാണാതായ പെണ്‍കുട്ടിയെ മാക്‌സി എന്ന നായ രക്ഷപ്പെടുത്തി

Google Oneindia Malayalam News

ക്യൂന്‍സ്‌ലാന്‍ഡ്: ഒരു പെണ്‍കുട്ടിക്ക് രാത്രിയില്‍ വഴിതെറ്റിപ്പോയാല്‍ എന്തുസംഭവിക്കും. ഇന്ത്യയിലാണെങ്കില്‍ എന്തുവേണമെങ്കിലും സംഭവിക്കാം. പക്ഷേ അങ്ങനല്ല പുറത്തെ രാജ്യങ്ങളിലാണെങ്കിലും എന്തും സംഭവിക്കാം. ഇവിടെ അങ്ങനെയൊരു കുരുക്കില്‍പ്പെട്ടത് മൂന്നുവയസുകാരി അറോറയാണ്. ഈ കുട്ടിക്ക് ബുഷ്‌ലാന്‍ഡില്‍ വച്ച് വഴി തെറ്റിപ്പോയി. എന്നാല്‍ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറല്‍ പോലും ഏല്‍ക്കാതെ പിടിച്ചു നിന്നതാണ് ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുന്നത്.

വേറൊന്നും കൊണ്ടല്ല മാക്‌സ് എന്ന നായയുടെ സ്‌നേഹം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് അറോറ ജീവിച്ചിരിക്കുന്നത്. ഈ നായയുടെ സ്‌നേഹത്തില്‍ അമ്പരന്നിരിക്കുകയാണ് പോലീസ് അടക്കമുള്ളവര്‍. അറോറ വീട്ടുകാരോട് മാക്‌സ് ചെയ്ത സഹായം പറഞ്ഞപ്പോള്‍ മനുഷ്യര്‍ പോലും ചെയ്യാത്ത സഹായമെന്നാണ് അവര്‍ പ്രതികരിച്ചത്.

വഴിതെറ്റി അലഞ്ഞു

വഴിതെറ്റി അലഞ്ഞു

രണ്ടുദിവസം മുമ്പ് ക്യൂന്‍സ് ലാന്‍ഡില്‍ വച്ചാണ് മൂന്നുവയസുകാരിയെ കാണാതായത്. ചതുപ്പുനിലത്തില്‍ അറോറ വഴി തെറ്റ് അലയുമ്പോള്‍ നായ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. 16 മണിക്കൂറിന് ശേഷമാണ് അറോറയെ കണ്ടെത്തിയത്. അറോറയുടെ കുടുംബം വളര്‍ത്തുന്ന നായയാണ് മാക്‌സ്. ഇതിന് ഭാഗികമായി കണ്ണ് കാണുകയോ ചെവി കേള്‍ക്കുകയോ ചെയ്യില്ല. 17 വയസുള്ള മാക്‌സ് കുടുംബത്തിനോട് ഏറ്റവും വിശ്വസ്തയുള്ളവനാണെന്ന് അറോറയുടെ മുത്തശ്ശി ലീസ മാരി ബെന്നറ്റ്. കുട്ടിയെ കാണാനില്ലെന്ന് ഇവര്‍ നേരത്തെ തന്നോ പോലീസില്‍ അറിയിച്ചിരുന്നു. ഇവര്‍ സമീപത്തെ വനപ്രദേശങ്ങളിലും കുന്നില്‍ പ്രദേശങ്ങളില്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കുട്ടി എവിടെ പോയെന്നോ മറ്റോ ഉള്ള കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഇവര്‍ സാധിച്ചിരുന്നില്ല.

അപകടം പിടിച്ച സ്ഥലം

അപകടം പിടിച്ച സ്ഥലം

കുട്ടിയെ കാണാതായ സ്ഥലം അപകടം പിടിച്ച സ്ഥലമാണെന്ന് മാതാപിതാക്കള്‍ പറയുന്നു. കനത്ത മഞ്ഞും ഇവിടെയുണ്ട്. ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസം സൃഷ്ടിച്ചിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കുന്നതൊന്നും മാക്‌സ് കേട്ടിരുന്നില്ല. കനത്ത തണുപ്പില്‍ പെണ്‍കുട്ടി എപ്പോള്‍ വേണമെങ്കിലും തണുത്ത് വിറച്ച് മരിക്കാനിടയുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം കുട്ടിയെ കണ്ടെത്തിയ സ്ഥലം ഇവരുടെ പേരിലുള്ള സ്ഥലം തന്നെയാണ്. എന്നാല്‍ എവിടെയാണെന്ന് ഇവര്‍ പെട്ടെന്ന് കണ്ടെത്താനാവാത്ത സ്ഥലമായിരുന്നു. കുട്ടി 16 മണിക്കൂറോളം നായയോടൊപ്പമായിരുന്നു. നായക്ക് അടുത്ത് കിടന്നതിനാല്‍ കുട്ടിക്ക് തണുപ്പ് അധികം അനുഭവിക്കേണ്ടി വന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാലികയുടെ മാതാപിതാക്കള്‍ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് പോലീസ് പറഞ്ഞു.

മലമുകളില്‍....

മലമുകളില്‍....

കുട്ടിയുടെ ശബ്ദം മലമുകളില്‍ നിന്ന് നിന്ന് കേട്ടിരുന്നതായി മുത്തശ്ശി പറയുന്നു. എന്നാല്‍ കൃത്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ തന്നെ അമ്പരിപ്പിച്ച് കൊണ്ട് മാക്‌സ് തന്റെ അടുക്കലേക്ക് ഓടിയെത്തി. അവനാണ് അറോറയുടെ അടുത്തേക്കുള്ള വഴി കാണിച്ച് തന്നതെന്ന് മുത്തശ്ശി ലീസ മേരി പറയുന്നു. അറോറ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവന്‍ ഞങ്ങളെ തേടിയെത്തിയത്. അവന് ഞങ്ങളുടെ ഉച്ചത്തിലുള്ള വിളികള്‍ കേള്‍ക്കാന്‍ സാധിക്കില്ലായിരുന്നു. പക്ഷേ ഞങ്ങളെ തേടിയെത്തിയത് ഇത്രയും വളര്‍ത്തിയ ആത്മാര്‍ത്ഥ കൊണ്ടാണെന്ന് ലീസ പറയുന്നു. അതേസമയം തങ്ങള്‍ക്ക് പറ്റാത്ത കാര്യമാണ് മാക്‌സ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഒരു പാറയ്ക്കടിയിലാണ് കുട്ടി മാക്‌സിനൊപ്പം കിടന്നിരുന്നത്. ഇവിടെ കടുത്ത തണുപ്പുണ്ടായിരുന്നെന്നും എന്നാല്‍ മാക്‌സിന്റെ കരുതല്‍ ഗുണം ചെയ്‌തെന്നും ബന്ധുക്കള്‍ പറഞ്ഞു.

സൂപ്പര്‍ ഡോഗ്

സൂപ്പര്‍ ഡോഗ്

ബുഷ് ഇനത്തില്‍ പെട്ട വളര്‍ത്തുനായയാണ് മാക്‌സ്. ആസ്‌ത്രേലിയന്‍ പോലീസ് ഇപ്പോള്‍ മാക്‌സിനെ വിളിക്കുന്നത് സൂപ്പര്‍ ഡോഗെന്നാണ്. നൂറിലധികം രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും മാക്‌സിന് മാത്രമാണ് അറോറയെ രക്ഷിക്കാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഇത്രയും വലിയ ധീരത കാണിച്ചതിന് ഹോണററി പദവിയും പോലീസ് മാക്‌സിന് നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ പോലീസ് നായ കൂടിയാണ് മാക്‌സ് എന്ന് ചുരുക്കം. മൂന്നുവയസുള്ള കുട്ടി രാത്രിയില്‍ ഭയന്നുപോകാന്‍ സാധ്യത കൂടുതലാണ്. അത് വരെ മരണത്തിലേക്ക് നയിക്കാം. എന്നാല്‍ സ്വന്തം വീട്ടില്‍ കളിച്ചു നടക്കുന്ന മാക്‌സിന്റെ സാന്നിധ്യം കുട്ടിയെ സന്തോഷിപ്പിച്ചിരിക്കാനാണ് സാധ്യതയെന്ന് ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് ബെറി പറയുന്നു. കുട്ടിയുടെ ദേഹത്ത് ചെറിയ ചില പാടുകള്‍ മാത്രമാണുള്ളത്. യാതൊരു വിധ അപകടവും സംഭവിച്ചിട്ടില്ല. നായയുടെ പ്രവൃത്തി വലിയ ദുരന്തം ഒഴിവാക്കിയെന്നും ബെറി പറഞ്ഞു.

മാക്‌സി താരമായി....

മാക്‌സി താരമായി....

ഒറ്റ രാത്രി കൊണ്ട് താരമായി മാറിയിരിക്കുകയാണ് ക്യൂന്‍സ് ലാന്‍ഡില്‍ മാക്‌സി. അറോറയെ കണ്ടെത്തിയ സന്തോഷത്തില്‍ മാക്‌സി കൂടുതല്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് അറോറയുടെ വീട്ടുകാര്‍. പ്രായം കൂടുന്തോറും നായകള്‍ക്ക് മനുഷ്യനോടുള്ള ബന്ധം ശക്തമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാക്‌സ് പെണ്‍കുട്ടിയോടൊത്ത് ഇത്രയും സമയം ഇരുന്നതും അതിന്റെ ഭാഗമാണെന്ന് പ്രൊഫ് മക്ഗ്രീവി പറയുന്നു. സിഡ്‌നി അനിമല്‍ ബിഹേവിയര്‍ വിദഗ്ധനാണ് മക്ഗ്രീവി. അറോറ വഴിതെറ്റിപ്പോയതിനാല്‍ ആശങ്കയിലാണെന്നും കടുത്ത വിഷമത്തിലാണെന്നും നായക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രൊഫസര്‍ പറയുന്നു. ബാലിക കരഞ്ഞിട്ടുണ്ടെങ്കില്‍ കുട്ടിയെ സമാധാനിപ്പിക്കാന്‍ എന്തെങ്കിലും വഴികള്‍ ആ നായ സ്വീകരിച്ചുണ്ടാകാമെന്നും പ്രൊഫസര്‍ പറഞ്ഞു. പെണ്‍കുട്ടിക്കൊപ്പം അത്രയും നേരം നിന്നതിലൂടെ സുരക്ഷയ്ക്കാണ് മാക്‌സ് പ്രഥമ പരിഗണന നല്‍കിയതെന്നും മക്ഗ്രീവി പറഞ്ഞു.

മേഘാലയയില്‍ അഫ്‌സ്പ പിന്‍വലിച്ചു. അരുണാചലിലെ എട്ടിടങ്ങളിലും ഇനി സൈനിക നിയമമില്ല, മേഖല ശാന്തം!!മേഘാലയയില്‍ അഫ്‌സ്പ പിന്‍വലിച്ചു. അരുണാചലിലെ എട്ടിടങ്ങളിലും ഇനി സൈനിക നിയമമില്ല, മേഖല ശാന്തം!!

പഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ക്ക് ക്ഷേത്രപ്രവേശനം, സ്ത്രീകളുടെ ദളിത് ക്ഷേത്രം, 400 കൊല്ലത്തെ ചരിത്രംപഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ക്ക് ക്ഷേത്രപ്രവേശനം, സ്ത്രീകളുടെ ദളിത് ക്ഷേത്രം, 400 കൊല്ലത്തെ ചരിത്രം

English summary
Elderly dog helps save girl lost in Australian bush
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X