Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വയസ്സുകാരിയെ വിവാഹം കഴിച്ച വൃദ്ധമുസ്ലിം പുരോഹിതന്‍ അറസ്റ്റില്‍, ബാലവിവാഹം ഇപ്പോഴും നടക്കുന്നു!!!

കാബൂള്‍: ആറ് വയസ്സുകാരിയെ വിവാഹം കഴിച്ച അറുപതുകാരനായ മുസ്ലിം പുരോഹിതന്‍ അറസ്റ്റില്‍. രാജ്യത്തെ ബാലവിവാഹങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം കഴിച്ച സംഭവം പുറത്തറിഞ്ഞതോടെയായിരുന്നു അറസ്റ്റ്. ഗര്‍ഭിണിയായ 14കാരി തീപ്പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പുരോഹിതന്റെ അറസ്റ്റ്. അറുപതുകാരനായ മുഹമ്മദ് കരീമാണ് അറസ്റ്റിലായത്.

എന്നാല്‍ പെണ്‍കുട്ടിയെ കുടുംബം തനിക്ക് വഴിപാടായി നല്‍കിയതാണെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹമെന്നുമായിരുന്നു അറസ്റ്റിലായ പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

പെണ്‍കുട്ടിയെ നല്‍കിയത് വഴിപാടായി

പെണ്‍കുട്ടിയെ നല്‍കിയത് വഴിപാടായി

പെണ്‍കുട്ടിയുടെ കുടുംബം ആറ് വയസ്സുകാരിയെ തനിക്ക് വഴിപാടായി നല്‍കിയതാണെന്നാണ് അറുപതുകാരനായ മുഹമ്മദ് കരീമിന്റെ വാദം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്

ഇറാന്‍ അതിര്‍ത്തിയിലുള്ള ഹെറാത്ത് പ്രവിശ്യയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

മതപണ്ഡിതന്‍

മതപണ്ഡിതന്‍

ഘോര്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന മുസ്ലിം പണ്ഡിതനാണ് സയീദ് മുഹമ്മദ് കരീം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും വിവാഹം കഴിച്ചതുമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 വിവാഹം റമദാനില്‍

വിവാഹം റമദാനില്‍

പെണ്‍കുട്ടിയുടെ വീട്ടുകാരുള്‍പ്പെടെ മുപ്പതോ നാല്‍പ്പതോ ആളുകളുടെ സാന്നിദ്ധ്യത്തില്‍ റമദാന്‍ മാസത്തിലാണ് വിവാഹം നടന്നത്. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നാണ് പണ്ഡിതന്റെ വാദം.

എനിക്ക് അയാളെ പേടിയാണ്

എനിക്ക് അയാളെ പേടിയാണ്

സംഭവത്തിന് ശേഷം ഒന്നും സംസാരിക്കാത്ത പെണ്‍കുട്ടി എനിക്കയാളെ ഭയമാണ് എന്നുമാത്രമാണ് പറയുന്നത്. ഘോര്‍ പ്രവിശ്യയിലെ ഒരു വനിതാ മന്ദിരത്തിലുള്ള കുട്ടിയെ കുടുംബത്തിനൊപ്പം അയക്കും.

14 കാരിയുടെ മരണം

14 കാരിയുടെ മരണം

ഘോര്‍ പ്രവിശ്യയില്‍ ഗര്‍ഭിണിയായ 14കാരി ഭര്‍തൃവീട്ടുകാരുടെ പീഡനത്തിനൊടുവില്‍ പൊള്ളലേറ്റ് മരിച്ചത്തിന് പിന്നാലെയാണ് ആറ് വയസ്സുകാരിയെ വൃദ്ധന്‍ വിവാഹം കഴിക്കുന്നത്.

ബാലവിവാഹങ്ങള്‍

ബാലവിവാഹങ്ങള്‍

പട്ടിണിയും അരക്ഷിതാവസ്ഥയും മൂലം രാജ്യത്തെ പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിച്ചുനല്‍കുന്നതാണ് രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ബാലവിവാഹങ്ങള്‍ക്ക് കാരണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍

വിവാഹ പ്രായം

വിവാഹ പ്രായം

അഫ്ഗാനിസ്താനിലെ സിവില്‍ നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 വയസ്സാണ്. 50 വയസ്സിന് താഴെയുള്ള അഫ്ഗാന്‍ സ്ത്രീകളെല്ലാം 15 വയസ്സിന് മുമ്പ് വിവാഹിതരാവുന്നവരാണ്. എന്നാല്‍ ബാലവിവാഹങ്ങള്‍ അനുവദിക്കുന്ന ശരിഅത്ത് നിയമങ്ങളാണ് അഫ്ഗാനിസ്ഥാന്‍ പിന്തുടരുന്നത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

നേരത്തെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരാണ് രാജ്യത്തെ മുക്കാല്‍ഭാഗത്തോളം പെണ്‍കുട്ടികളും.

മൗലികാവകാശം

മൗലികാവകാശം

ചെറിയ പ്രായത്തില്‍ വിവാഹിതരാവുന്നതും അതുമൂലം വിദ്യാഭ്യാസം നഷ്ടപ്പെടുന്നതും അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഇന്റര്‍നാഷണല്‍ ചാരിറ്റി എന്ന സംഘടന വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+