സൗദി: ഷോക്കേറ്റ പത്ത് വയസുകാരന് കൈ നഷ്ടമായി
നജ്‌റാന്‍: വൈദ്യുതാഘാതം ഏറ്റ പത്ത് വയസുകാരന് കൈ നഷ്ടമായി. ദക്ഷിണ നജ്‌റാന്‍ പ്രവിശ്യയിലാണ് സംഭവം. പവര്‍ കേബിളില്‍ നിന്നുമാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും സാരമായി പരിക്കേറ്റിരുന്നു.
നജ്‌റാനിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ഷോക്കേറ്റ കൈ ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു. തുടര്‍ന്നാണ് കൈ മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പവര്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള വൈദ്യുത കേബിളില്‍ നിന്നും ഷോക്കേറ്റതിനാല്‍ തന്നെ കുട്ടിയുടെ അവയവങ്ങള്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു.

പരിക്കുകള്‍ ഭേദമാക്കി കുട്ടിയെ സാധാരണ നിലയിലേയ്ക്ക് മടക്കിക്കൊണ്ട് വരുന്നതിന് ഡോക്ടര്‍മാര്‍ പരമാവധി ശ്രമിയ്ക്കുന്നുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ നജ്‌റാന്‍ വൈദ്യുതി വിഭാഗം പ്രത്യക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷോക്കേറ്റ കുട്ടി ഏത് രാജ്യക്കാരനാണെന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications