നറുക്കെടുപ്പില്‍ ജയിച്ചാല്‍ പെണ്‍കുട്ടികളെ സമ്മാനമായി ലഭിക്കും!!
ബ്രസീല്‍: നിങ്ങള്‍ നറുക്കെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരു സുന്ദരിയായ പെണ്ണിനെ സമ്മാനമായി ലഭിക്കും. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നുണ്ടാകും അല്ലേ..ഇങ്ങനെയുള്ള നറുക്കെടുപ്പുകളും ലോകത്ത് നടക്കുന്നുണ്ട്. പല നറുക്കെടുപ്പുകളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു വ്യത്യസ്ത സമ്മാനവുമായി നറുക്കെടുപ്പ് നടക്കുന്നുവെന്നു കേള്‍ക്കുന്നതു തന്നെ ആദ്യമായിരിക്കാം.
ബ്രസീലിലാണ് ഇത്തരത്തിലൊരു നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് കൂടെ കിടക്കാന്‍ ഒരു പെണ്‍കുട്ടിയെ സമ്മാനമായി ലഭിക്കും. റാഫിള്‍ എന്ന പേരിലുള്ള നറുക്കെടുപ്പിലൂടെയാണ് ഈ സമ്മാനം ലഭിക്കുന്നത്. റാഫിള്‍, ബിന്ഗോ തുടങ്ങിയ ഗെയിമാണ് ബ്രസീലിലെ ഗ്രാമത്തില്‍ വര്‍ഷങ്ങളായി നടക്കുന്നത്. അഞ്ച് പൗണ്ട് നല്‍കിയാണ് ഇത്തരം ഗെയിമില്‍ പുരുഷന്മാര് കളിക്കാനിറങ്ങുന്നത്.
ഗെയിം നടക്കുമ്പോള്‍ സുന്ദരികളായ പെണ്‍കുട്ടികളും നിരന്നുനില്ക്കുമത്രേ. 11നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വാഗ്ദാനം ചെയ്താണ് നറുക്കെടുപ്പ് നടക്കുക. ആഴ്ചയില്‍ ഒരു ബിന്ഗോ നൈറ്റും നടക്കാറുണ്ടെന്നാണ് പ്രദേശത്തെ ചാരിറ്റബിള്‍ സൊസൈറ്റി വ്യക്തമാക്കുന്നത്. ഇവിടെ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ട്.
നറുക്കെടുപ്പില്‍ സമ്മാനമായ പെണ്‍കുട്ടി കന്യകയാണെങ്കില്‍ ടിക്കറ്റ് വില കൂടുതലാകുമെന്നും പറയുന്നു. പോലീസിന്റെ അറിവോടെയാണ് ഇത്തരം അനാസ്ഥ പ്രദേശത്ത് നടക്കുന്നതെന്നും പറയപ്പെടുന്നു. 40 ലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന ബ്രസീല്‍ വേശാവൃത്തിയില് രണ്ടാംസ്ഥാനത്താണ്.