നായക്കുട്ടിയെ സ്വന്തമാക്കാന്‍ ആണ്‍കുട്ടി എട്ടുവയസ്സുകാരിയെ വെടിവെച്ചു കൊന്നു
ടെന്നിസീ: വളര്‍ത്തു മൃഗങ്ങളോട് കുട്ടികള്‍ക്ക് പ്രത്യേക പ്രിയമാണല്ലോ. കുട്ടികള്‍ക്ക് വീട്ടില്‍ അവര്‍ കളിക്കൂട്ടുകാരായിരിക്കും. എന്നാല്‍, അതിനെ സ്വന്തമാക്കാന്‍ അയല്‍വാസിയെ വെടിവെച്ചു കൊല്ലുക എന്നതു ഞെട്ടിപ്പിക്കുന്ന സംഭവം തന്നെയാണ്. യുഎസിലെ ടെന്നീസിലാണ് ഇങ്ങനെയൊരു കൊല നടക്കുന്നത്. അയല്‍വാസിയുടെ കൈയ്യിലുള്ള പപ്പിയെ വേണമെന്ന് വാശി പിടിച്ച് കരഞ്ഞ കുട്ടി അതിനെ സ്വന്തമാക്കിയത് ഉടമസ്ഥന്റെ കുട്ടിയെ കൊന്നിട്ടാണ്.
പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയാണ് അക്രമത്തിനു പിന്നില്‍. അയല്‍വാസിയുടെ എട്ടു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. നായ കുട്ടിക്ക് വേണ്ടി ഇരുവരും പല തവണ അടി ഉണ്ടാക്കിയിരുന്നു. ഒടുവിലാണ് കൊലപാതകത്തിലേക്ക് സംഭവം കൊണ്ടെത്തിച്ചത്.

നായ കുട്ടിക്ക് വേണ്ടി ആണ്‍കുട്ടി തന്റെ മകളെ ഒരുപാട് തവണ മര്‍ദ്ദിച്ചിരുന്നതായി ലദാശ ഡേര്‍ എന്ന യുവതി പറഞ്ഞു. പെണ്‍കുട്ടിയും പപ്പിയും പുറത്തുനിന്ന് കളിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. ആണ്‍കുട്ടി ആദ്യം പപ്പിയെ തനിക്ക് തരാന്‍ ആവശ്യപ്പെടുകയും നല്‍കാന്‍ കുട്ടി വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ കഴുത്തിനു നേരെ വെടിയുതിര്‍ക്കുകയാണുണ്ടായത്.
കുട്ടികളുടെ അടിപിടി കാരണം വീട് മാറിത്താമസിക്കാന്‍ പോലും കരുതിയിട്ടുണ്ടായിരുന്നെന്ന് മരിച്ച കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു. അച്ഛന്റെ തോക്കാണ് കൊലക്കായി കുട്ടി ഉപയോഗിച്ചത്. 12 ബുള്ളറ്റുകള്‍ ഉള്ള തോക്കായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications