കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിനെ വെല്ലുവിളിച്ച് എല്ലോ

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയിലേക്കുളള വിശാലമായ വാതായനം നമുക്ക് തുറന്നുകാട്ടിയത് ഓര്‍ക്കുട്ട് ആയിരുന്നില്ലേ...എന്നാല്‍ ഫേസ്ബുക്കിന്റെ കടന്നുവരവോടെ നാം അങ്ങോട്ടു ചേക്കേറിയപ്പോള്‍ ഓര്‍ക്കുട്ട് വിസ്മൃതിയിലായി. ഇപ്പോഴിതാ ഫേസ്ബുക്കിന് ചരമഗീതം പാടാനുളള സമയമായെന്നു വെല്ലുവിളിക്കുകയാണ് അമേരിക്കയില്‍ തരംഗമായി മാറിയ ' എല്ലോ ' എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ്.

ഫേസ്ബുക്ക് വിരുദ്ധ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്നാണ് എല്ലോ സ്വയം വിശേഷിപ്പിക്കുന്നത്. മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ പോലെയല്ല കേട്ടോ ഇതിലേക്കുളള അംഗത്വം. നിലവില്‍ എല്ലോയില്‍ അംഗങ്ങളായ ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രമേ അങ്ങോട്ട് പ്രവേശനം ലഭിക്കൂവെന്ന് ചുരുക്കം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി എല്ലോയില്‍ അംഗത്വമെടുക്കാന്‍ മണിക്കൂറില്‍ 35,000 അഭ്യര്‍ത്ഥനകള്‍ ഈ സൈറ്റിന് ലഭിച്ചതായാണ് കണക്ക്.

facebook

പരസ്യമില്ലാത്ത സൗഹൃദസദസ്സെന്ന് പ്രഖ്യാപിച്ചാണ് എല്ലോവിന്റെ കടന്നുവരവ് തന്നെ. അതായത് പരസ്യം പ്രസിദ്ധീകരിക്കില്ലെന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കില്ലെന്നും സൈറ്റ് ഉറപ്പുതരുന്നു. സാമൂഹ്യ ശാക്തീകരണത്തിനുളളതാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍. അല്ലാതെ ഉപഭോക്താക്കളെ വഞ്ചിക്കാനുളളതല്ല.-എല്ലോ മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങള്‍ ഇതൊക്കെയാണ്. പോള്‍ ബുഡ്‌നിട്‌സ് ആണ് എല്ലോയുടെ സ്ഥാപകന്‍. എന്തായാലും ഫേസ്ബുക്കില്‍ താത്പര്യമില്ലാതായ ആളുകളെ പരമാവധി ആകര്‍ഷിക്കാന്‍ തന്നെയാണ് എല്ലോയുടെ പ്ലാന്‍.

English summary
Ello is anti-facebook. 35,000 people an hour are joining the social network Ello.many of whom flocked to there because of a disagreement with Facebook over its policy requiring real names.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X