കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ ബഡ്‌നിട്‌സ് അഥവാ ഫേസ്ബുക്കിന്റെ എതിരാളി

Google Oneindia Malayalam News

പോള്‍ ബഡ്‌നിട്‌സിനെ അറിയാമോ? ചിന്തിച്ചു തലപുകയേണ്ട. ഫേസ്ബുക്കിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന 'എല്ലോ ' എന്ന സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റിന്റെ സ്ഥാപകന്‍ എന്നു പറഞ്ഞാല്‍ എളുപ്പം പിടികിട്ടുമല്ലോ കക്ഷിയെ...എല്ലോയെപ്പോലെതന്നെ ബട്‌നിട്‌സും ആളൊരു ചില്ലറക്കാരനല്ല കേട്ടോ...

ഫേസ്ബുക്ക് കടന്നുവന്നപ്പോള്‍ ഓര്‍ക്കുട്ടിന് ചരമഗീതം പാടിയവരാണ് സോഷ്യല്‍മീഡിയ പ്രേമികള്‍. ഇപ്പോഴിതാ എല്ലാവരും തുറിച്ചുനോക്കുന്നത് എല്ലോയിലേക്കാണ് . പരസ്യമില്ലാത്ത സൗഹൃദസദസ്സെന്ന് സ്വയം പ്രഖ്യാപിച്ച് കടന്നുവന്നിരിക്കുന്ന എല്ലോ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എല്ലോയില്‍ അംഗത്വമെടുക്കാന്‍ മണിക്കൂറില്‍ 35,000 അപേക്ഷകര്‍ എല്ലോയിലേക്ക് പാഞ്ഞെത്തിയതായാണ് കണക്കുകള്‍. മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിലേതുപോല എല്ലോയില്‍ എളുപ്പം അംഗത്വമെടുക്കാമെന്ന് വിചാരിക്കണ്ട. നിലവിലുളള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചാല്‍ മാത്രമേ അംഗത്വം ലഭിക്കൂ.

paulbudnitz0

ഫേസ്ബുക്കിന്റെ എതിരാളി എന്ന് സ്വയം പരിചയപ്പെടുത്തി രംഗപ്രവേശം നടത്തിയ പോള്‍ ബഡ്‌നിട്‌സിന്റെ ' ബീറ്റ ' പതിപ്പില്‍ ഇതിനകം ഒരു മില്യണിലേറെ ആളുകളാണ് അംഗങ്ങളായിരിക്കുന്നത്. എന്തുകാര്യം ചെയ്യുമ്പോഴും വ്യക്തമായ ധാരണയുണ്ട് ഈ 47 കാരന്. സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുമ്പോള്‍ ചില അലിഖിതമായ നിയമങ്ങളൊക്കെ അമേരിക്ക മുന്നോട്ടുവയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ഒറ്റയടിക്ക് വെല്ലുവിളിച്ചാണ് റോബോട്ടുകളുടെയും സൈക്കിളുകളുടെയും നിര്‍മ്മാതാവായ പോളും ഒരുകൂട്ടം സുഹൃത്തുക്കളും ചേര്‍ന്ന് എല്ലോ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിന് തുടക്കമിട്ടത്. തങ്ങളുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ മാത്രമൊതുങ്ങുന്ന ഒരു കൂട്ടായ്മയെന്ന നിലയിലായിരുന്നു എല്ലോയുടെ തുടക്കം. എന്നാല്‍ ആഗസ്ത് ഏഴ് മുതല്‍ മറ്റുളളവര്‍ക്കായും തുറന്നുകൊടുത്തു.

പ്രോഗ്രാമര്‍ എന്നതിലുപരി നല്ലൊരു ആര്‍ട്ടിസ്റ്റിക് ഡിസൈനറാണ് താന്‍ എന്നാണ് പോള്‍ സ്വയം വിശേഷിപ്പിക്കുന്നത്. 1996ല്‍ അഡോബിന്റെ പ്രീമിയര്‍ ഡിവിഡി എഡിറ്റര്‍ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് താന്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രം എഡിറ്റ് ചെയ്താണ് ടെക് ലോകത്തെ വാര്‍ത്തകളില്‍ ആദ്യമായി പോള്‍ ഇടംതേടിയത്.

പരസ്യം സ്വീകരിക്കില്ലെന്നും അംഗങ്ങളുടെ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കൈമാറില്ലെന്നുമുളള ബുഡ്‌നിട്‌സിന്റെ പ്രഖ്യാപനം എല്ലോയെ ഫേസ്ബുക്കില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. എന്നാല്‍ ആന്റി ഫേസ്ബുക്ക് എന്ന വിശേഷണം വേണ്ടെന്നാണ് ബഡ്‌നിട്‌സിന്റെ പക്ഷം. '' ഞങ്ങള്‍ ഫേസ്ബുക്കിന്റെ എതിരാളികളല്ല. അവര്‍ പരസ്യങ്ങളുടെ വേദിയാണ്. ഞങ്ങളാകട്ടെ കൂട്ടായ്മയുടേതും.'' -ബഡ്‌നിട്‌സ് പറയുന്നു.

English summary
Paul Budnitz Says Ello is Not the Anti-Facebook. He says that we do not have a problem with Facebook in and of itself. We don’t think of them as competition. They are an advertising platform, and we are a social network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X