India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലോൺ മസ്‌ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി വരുമോ? ചർച്ചയായി ട്വീറ്റ്

Google Oneindia Malayalam News

ശതകോടീശ്വരനും സ്പേസ് എക്സിന്റെ സിഇഒ സ്ഥാപകനുമായ എലോൺ മസ്‌കിന്റെ ട്വീറ്റാണ് ടെക് ലോകത്ത് പുതിയ ചർച്ചയാകുന്നത്. അഭിപ്രായ സ്വാതന്ത്രത്തിനെ സ്വാഗതം ചെയ്യുന്ന സംഘടിതമായ ആചാരപ്രചാരണത്തിന് അവസരം നൽകാത്ത ഓപ്പൺ സോഴ്‌സ് ആൽഗരിതമുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനെപ്പറ്റിയാണ് എലോൺ മസ്‌കിന്റെ ചിന്ത. ഇക്കാര്യമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചത്. ട്വിറ്റർ ഉപഭേക്താവിന്റെ ചോദ്യത്തിന് മറുപടിയായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അവയുടെ പുതിയ പല പോളിസികളിലും വിമർശനാത്മകമായ നിലപാട് മസ്‌ക് സ്വീകരിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യ തത്വങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതിലൂടെ കമ്പനികൾ ജനാധിപത്യത്തിന് തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് തരുന്നുണ്ടോ എന്ന ചോദ്യമാണ് മസ്‌ക് ഉന്നയിച്ചത്. ഈ ചോദ്യത്തിന് 70 ശതമാനം പേരും ഇല്ലെന്നായിരുന്നു മറുപടി നൽകിയത്. ഈ പോളിന്റെ അനന്തരഫലം പ്രധാനപ്പെട്ടതാണെന്നും ശ്രദ്ധയോടെ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ചോദ്യത്തോടൊപ്പം ചേർത്തിരുന്നു.

പുടിനെ വെല്ലുവിളിച്ച് മസ്‌ക്

കഴിഞ്ഞ ദിവസങ്ങളിൽ എലോണ്‍ മസ്‌കും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൊമ്പു കോർത്തിരുന്നു .യുക്രൈന് വേണ്ടി നമുക്ക് രണ്ട് പേർക്കും നേരിട്ട് മത്സരിക്കാമെന്നായിരുന്നു മസ്‌കിന്റെ വെല്ലുവിളി. വ്‌ളാഡിമിർ പുടിൻ എന്ന് റഷ്യൻ ഭാഷയിൽ എഴുതിയാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. വെല്ലുവിളിയിൽ വിജയിക്കുന്ന ആളാകും റഷ്യൻ യുക്രൈൻ യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുകയെന്നുള്ള രീതിയിലാണ് ട്വീറ്റ്. ക്രെമ്‌നിൽ റഷ്യ അക്കൗണ്ടിനെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു എലോൺ മസ്‌കിന്റെ ട്വീറ്റ്.

യുക്രൈന്റെ രക്ഷകനായി മസ്‌ക്

യുക്രൈനിൽ ഇന്‍റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടപ്പോഴും സഹായിക്കാൻ എലോൺ മസ്‌ക് രംഗത്തെത്തിയിരുന്നു. സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്‍റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ആക്‌റ്റിവേറ്റ് ചെയ്‌തതായി എലോൺ മസ്‌ക് പ്രഖ്യാപിച്ചു. റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ ഇളവുകൾ കൊണ്ടുവരണമെന്ന് ഭീഷണി സ്വരമുയർത്തി റഷ്യ രംഗത്തെത്തിയപ്പോഴാണ് രക്ഷക്കായി മസ്‌ക് പ്രതികരണവുമായെത്തിയത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ വെസലിലെ ഓപ്പറേഷനുകളെ തടസപ്പെടുത്തുമെന്നും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാകുമെന്നായിരുന്നു റഷ്യൻ സ്‌പേസ് ഏജൻസി തലവന്റെ ഭീഷണി.

അവസാനമില്ലാതെ യുദ്ധം

യുഎന്നിന്റെ കണക്കുകൾ പ്രകാരം 3.7 മില്യൺ ആളുകളാണ് ഇതിനകം യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്. ഇതിൽ 90 ശതമാനം പേരും സ്‌ത്രീകളും കുട്ടികളും ആണെന്നുമാണ് യുഎന്നിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം യുക്രൈനിന് കൂടുതൽ ആയുധങ്ങൾ ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

സൂക്ഷിക്കുക; ഇത്തരം ന്യൂജന്‍ തട്ടിപ്പുകാര്‍ നിങ്ങളെയും തേടി വന്നേക്കാം; കേരള പൊലീസിന്റെ മുന്നറിയിപ്പ്സൂക്ഷിക്കുക; ഇത്തരം ന്യൂജന്‍ തട്ടിപ്പുകാര്‍ നിങ്ങളെയും തേടി വന്നേക്കാം; കേരള പൊലീസിന്റെ മുന്നറിയിപ്പ്

ശ്രീലങ്കയിൽ നിന്നെത്തുന്ന തമിഴ്‌ വംശജരെ അംഗീകരിക്കണം; തമിഴ്‌വാദം ഉയർത്തി സംഘടനകൾശ്രീലങ്കയിൽ നിന്നെത്തുന്ന തമിഴ്‌ വംശജരെ അംഗീകരിക്കണം; തമിഴ്‌വാദം ഉയർത്തി സംഘടനകൾ

English summary
Elon Musk 'a new social media platform tweet' creates buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X