പുടിനുമായി നേരിട്ട് കൊമ്പ് കോർക്കാൻ വെല്ലുവിളിച്ച് എലോൺ മസ്‌ക്
ശതകോടീശ്വരനും സ്പേസ് എക്സിന്റെ സിഇഒ സ്ഥാപകനുമാണ് എലോണ്‍ മസ്‌ക് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി കൊമ്പു കോർക്കുന്നു. യുക്രൈന് വേണ്ടി നമുക്ക് രണ്ട് പേർക്കും നേരിട്ട് മത്സരിക്കാമെന്നാണ് മസ്‌കിന്‍റെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വ്‌ളാഡിമിർ പുടിൻ എന്ന് റഷ്യൻ ഭാഷയിൽ എഴുതിയാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. വെല്ലുവിളിയിൽ വിജയിക്കുന്ന ആളാകും റഷ്യൻ യുക്രൈൻ യുദ്ധത്തിന്‍റെ ഭാവി തീരുമാനിക്കുകയെന്നുള്ള രീതിയിലാണ് ട്വീറ്റ്. ക്രെമ്‌നിൽ റഷ്യ അക്കൗണ്ടിനെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു എലോൺ മസ്‌കിന്‍റെ ട്വീറ്റ്.
യുക്രൈനിൽ ഇന്‍റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടപ്പോൾ സഹായിക്കാൻ എലോൺ മസ്‌ക് രംഗത്ത് എത്തിയിരുന്നു. സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്‍റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ആക്‌റ്റിവേറ്റ് ചെയ്‌തതായി എലോൺ മസ്‌ക് പ്രഖ്യാപിച്ചു. റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ ഇളവുകൾ കൊണ്ടുവരണമെന്ന് ഭീഷണി സ്വരമുയർത്തി റഷ്യ രംഗത്തെത്തിയപ്പോൾ രക്ഷക്കായി മസ്‌ക് എത്തിയിരുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ വെസലിലെ ഓപ്പറേഷനുകളെ തടസപ്പെടുത്തുമെന്നും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാകുമെന്നായിരുന്നു റഷ്യൻ സ്‌പേസ് ഏജൻസി തലവന്‍റെ ഭീഷണി.

അതേ സമയം റഷ്യക്ക് മറുപടിയുമായി എലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് ഐഎസ്എസിനെ ഭൂമിയിലേക്ക് വീഴ്ത്തുമെങ്കിൽ തന്റെ കമ്പനിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം സംരക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം റഷ്യക്ക് മറുപടി നൽകിയത്. ലോകത്തിലെ ഏറ്റവും ധനികനും സ്പേസ് എക്സിന്റെ സിഇഒ സ്ഥാപകനുമാണ് എലോണ്‍ മസ്‌ക്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം നടത്തുന്നതിൽ യുഎസ് സ്പേസ് ഏജന്‍സി നാസയും റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് പ്രധാനികളായിട്ടുള്ളത്. നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമ്മൻ ബഹിരാകാശയാത്രികരും ബഹിരാകാശ നിലയത്തിലുള്ളത്.
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈന് മേൽ സൈനിക നീക്കം ആരംഭിച്ചത്. രാജ്യത്ത് നിന്ന് ആയിരക്കണക്കിന് പേരാണ് പ്രതിദിനം പലായനം ചെയ്യുന്നത്. അതിനിടെ റഷ്യ ചൈനയോട് ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ നിരവധി ഉപരോധങ്ങൾ ഇതിനകം ഏർപ്പെടുത്തിയത്.












Click it and Unblock the Notifications