ട്വീറ്റിന് റീച്ച് കിട്ടുന്നില്ല, ജീവനക്കാരനെ പിരിച്ച് വിട്ട് ഇലോണ്‍ മസ്‌ക്; വിചിത്ര നടപടി
ട്വീറ്റുകള്‍ക്ക് റീച്ച് കിട്ടാനായി മസ്‌ക് പല മാര്‍ഗങ്ങളും നോക്കുന്നുണ്ട്. എന്നിട്ടും യൂസര്‍മാര്‍ വന്നില്ല. അതേസമയം ട്വിറ്ററിലെ മാറ്റങ്ങള്‍ റീച്ചിനെയും ബാധിക്കുന്നുണ്ടെന്ന് നിരവധി പേര്‍ പരാതി പറഞ്ഞിരുന്നു.

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ കടുത്ത നടപടികള്‍ തുടര്‍ന്ന് ഇലോണ്‍ മസ്‌ക്. തന്റെ ട്വീറ്റുകള്‍ വേണ്ടത്ര എന്‍ഗേജ്‌മെന്റുകള്‍ കിട്ടുന്നില്ലെന്ന് കാണിച്ച് ജീവനക്കാരനെ പിരിച്ചുവിട്ടിരിക്കുകയാണ് മസ്‌ക്. ഇയാളോട് വിശദീകരണം ചോദിച്ചപ്പോള്‍ തനിക്ക് തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നാണ് മസ്‌ക് പറയുന്നത്.
തുടര്‍ച്ചയായി മസ്‌കിന്റെ ട്വീറ്റുകള്‍ക്ക് റീച്ച് കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉണ്ടെങ്കിലും അതൊന്നും ട്വീറ്റുകളുടെ റീച്ചിനെ സഹായിക്കുന്നില്ല. ഇതിന്റെ കാരണം അന്വേഷിച്ച ദേഷ്യത്തിലാണ് ജീവനക്കാരനെ മസ്‌ക് പുറത്താക്കിയത്. വെര്‍ജാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്വീറ്റുകള്‍ക്ക് റീച്ച് കിട്ടാനായി മസ്‌ക് പല മാര്‍ഗങ്ങളും നോക്കുന്നുണ്ട്. സ്വന്തം അക്കൗണ്ട് പ്രൈവറ്റ് വരെ ആക്കി നോക്കി. എന്നിട്ടും യൂസര്‍മാര്‍ വന്നില്ല. അതേസമയം ട്വിറ്ററിലെ മാറ്റങ്ങള്‍ റീച്ചിനെയും ബാധിക്കുന്നുണ്ടെന്ന് നിരവധി പേര്‍ പരാതി പറഞ്ഞിരുന്നു.
എഞ്ചിനീയര്‍മാരുടെയും അഡൈ്വസര്‍മാരുടെയും ഒരു ടീമിനെ ഇതിന്റെ കാരണം കണ്ടെത്താനായി മസ്‌ക് നിയോഗിച്ചിരുന്നു. ഇങ്ങനൊരു പ്രശ്‌നം തീര്‍ത്തും അസംബന്ധമാണെന്ന് മസ്‌ക് വിശേഷിപ്പിച്ചിരുന്നു. തനിക്ക് ട്വിറ്ററില്‍ നൂറ് മില്യണ്‍ ഫോളോവേഴ്‌സുണ്ട്. എന്നാല്‍ തനിക്ക് ആകെ പതിനായിരങ്ങളിലാണ് ഇംപ്രഷന്‍സെന്നും മസ്‌ക് കുറ്റപ്പെടുത്തി.
ഇതിന് ഒരു എഞ്ചിനീയര്‍ മറുപടിയും നല്‍കി. മസ്‌കിന്റെ ട്വീറ്റിന് ജനങ്ങള്‍ക്കിടയില്‍ താല്‍പര്യം കുറയുന്നതായിട്ടായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ജീവനക്കാരനെ പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications