അമേരിക്കയിലെ സ്വര്‍ണം അവിടെ തന്നെയുണ്ടോ? അന്വേഷിക്കണമെന്ന് മസ്‌ക്
വാഷിംഗ്ടണ്‍: യുഎസിലെ സ്വര്‍ണ ശേഖരത്തിന്റെ ഓഡിറ്റ് നടത്താന്‍ പദ്ധതിയിട്ട് ഗവണ്‍മെന്റ് എഫിഷ്യന്‍സി മേധാവി ഇലോണ്‍ മസ്‌ക്. ദിവസങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ട് നോക്സിലെ സ്വര്‍ണ ശേഖരം യഥാര്‍ത്ഥത്തില്‍ അവിടെയുണ്ടോ എന്നതിനെക്കുറിച്ച് മസ്‌ക് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണം അവിടെ ഇല്ലെന്ന് സൂചിപ്പിച്ച ചില ഗൂഢാലോചന സിദ്ധാന്തക്കാര്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.
യുഎസിലെ സ്വര്‍ണത്തിന്റെ ഏറ്റവും പ്രശസ്തമായ ശേഖരമാണ് ഫോര്‍ട്ട് നോക്സ്. ഇതിന് പുറമെ ഡെന്‍വറിലെ വെസ്റ്റ് പോയിന്റിലെ മിന്റുകളിലും ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് നിലവറയിലും വലിയ അളവില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. യുഎസില്‍ കാണാതായ സ്വര്‍ണത്തെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇതാദ്യത്തെ സംഭവമല്ല.

വര്‍ഷങ്ങളായി പുസ്തകങ്ങളിലും പോഡ്കാസ്റ്റുകളിലും അവ ചര്‍ച്ചാവിഷയമാണ്. 425 ബില്യണ്‍ ഡോളറാണ് സ്വര്‍ണത്തിന്റെ മൂല്യം എന്നാണ് പറയപ്പെടുന്നത്. ഫോര്‍ട്ട് നോക്സിന്റെ ''നഷ്ടപ്പെട്ട സ്വര്‍ണ്ണം'' എന്നതിനെക്കുറിച്ചുള്ള അലക്‌സ് ജോണ്‍സിന്റെ ഒരു പോസ്റ്റിന് ഇലോണ്‍ മസ്‌ക് മറുപടി നല്‍കിയതിന് പിന്നാലെയാണ് സ്വര്‍ണം ഓഡിറ്റ് ചെയ്യണം എന്ന ആരംഭിച്ചത് എന്നാണ് വിവരം.
'ഒരു യുഎസ് സെനറ്റര്‍ എന്ന നിലയില്‍ ഞാന്‍ ഫോര്‍ട്ട് നോക്‌സില്‍ പ്രവേശിക്കാന്‍ പലകുറി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു സൈനിക സ്ഥാപനമാണ് എന്ന് പറഞ്ഞ് അവിടേക്ക് എനിക്ക് പ്രവേശനം നിഷേധിച്ചു. സെനറ്ററെന്ന നിലയില്‍ സൈനിക താവളങ്ങളില്‍ പോകാറുണ്ട് എന്ന് പറഞ്ഞിട്ടും എനിക്ക് അനുമതി നല്‍കിയില്ല,' ഇലോണ്‍ മസ്‌ക് പറഞ്ഞു. ഫോര്‍ട്ട് നോക്‌സില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് ആരാണ് സ്ഥിരീകരിക്കുന്നത് എന്ന് യുഎസ് സെനറ്റര്‍ മൈക്ക് ലീ ചോദിച്ചു.
''ഒരുപക്ഷേ അത് അവിടെയുണ്ടാകാം, ഇല്ലായിരിക്കാം. ആ സ്വര്‍ംം അമേരിക്കന്‍ പൊതുജനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്! അത് ഇപ്പോഴും അവിടെയുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയണം,'' ലീയുടെ പോസ്റ്റ് ഉദ്ധരിച്ച് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ഇത്രയും സ്വര്‍ണം എങ്ങനെയുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് രസകരമായിരിക്കും എന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
ഫോര്‍ട്ട് നോക്‌സിലേക്കുള്ള സ്വര്‍ണ കയറ്റുമതി 1937 ല്‍ ആണ് ആരംഭിച്ചത്. കെന്റക്കി ആര്‍മി ഇന്‍സ്റ്റാളേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക 649.6 ദശലക്ഷം ഔണ്‍സ് ആയിരുന്നു. നിലവില്‍, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഡാറ്റ പ്രകാരം യുഎസിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതല്‍, ഫോര്‍ട്ട് നോക്‌സില്‍ 147 ദശലക്ഷം ട്രോയ് ഔണ്‍സ് സ്വര്‍ണം ഉണ്ട്. ഇവിടെ കര്‍ശനമായ ഒരു സന്ദര്‍ശക നയമാണ് പിന്തുടരുന്നത്.
സ്വര്‍ണത്തിനപ്പുറം, കെന്റക്കി ആസ്ഥാനമായുള്ള ഡിപ്പോസിറ്ററിയില്‍ യുഎസ് ഗവണ്‍മെന്റിന്റെ മറ്റ് വിലയേറിയ ആസ്തികള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇവിടേക്ക് അപൂര്‍വ്വമായി മാത്രമേ മറ്റുള്ളവര്‍ക്ക് പോലും എത്താന്‍ കഴിയൂ. രണ്ടാം ലോകമഹായുദ്ധസമയത്ത്, ബില്‍ ഓഫ് റൈറ്റ്‌സ്, സ്വാതന്ത്ര്യ പ്രഖ്യാപനം, ഭരണഘടന എന്നിവയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അമേരിക്കന്‍ രേഖകള്‍ ഫോര്‍ട്ട് നോക്‌സ് സംരക്ഷിച്ചിരുന്നു.












Click it and Unblock the Notifications