മസ്കിന് മടുത്തോ? ഡോജ് വകുപ്പിന്റെ സ്ഥാനം മെയില്‍ ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതല്‍ ഡൊണാള്‍ഡ് ട്രംപിന് പിന്നാലെ നിഴല്‍ പോലെ ശതകോടീശ്വരനായ ഇലോണ്‍ മസ്കുമുണ്ട്. ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ കോടിക്കണക്കിന് ഡോളറാണ് മസ്ക് ചെലവിട്ടത്. ഇതിന് പ്രത്യുപകാരമായി അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി-ഡോജ്) തലപ്പത്ത് മസ്കിനെ അവരോധിക്കുകയും ചെയ്തു. സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കാനാണ് ഈ വകുപ്പ് രൂപകരിച്ചത്.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കാന്‍ മസ്ക് സ്വീകരിച്ച പരിഷ്കരണ നടപടികള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോഴിതാ കാര്യക്ഷമതാ വകുപ്പിന്റെ നേതൃസ്ഥാനത്തു നിന്നും മെയ് അവസാനത്തോടെ മസ്ക് ഒഴിയുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചെലവ് ചുരുക്കല്‍ പരിഷ്കാരങ്ങളിലൂടെ യുഎസിന്റെ ധനക്കമ്മി ഒരു ലക്ഷം കോടി ഡോളര്‍ കുറച്ചശേഷമാകും പടിയിറക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യണ്‍ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യണ്‍ ഡോളറായും കുറച്ചുവെന്നാണ് മസ്ക് അവകാശപ്പെടുന്നത്. ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മസ്ക് സ്ഥാനം ഒഴിയുന്നതെന്നത് ശ്രദ്ധേയമാണ്. ടെലിവിഷന്‍ മാധ്യമമായ ഫോക്സ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് മസ്ക്കിന്റെ വെളിപ്പെടുത്തല്‍.
പതിനായിരത്തിലധികം ജീവനക്കാരെയാണ് മസ്കിന്റെ തീരുമാനപ്രകാരം പിരിച്ചുവിട്ടത്. പല തീരുമാനങ്ങള്‍ക്കുമെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ജീവനക്കാരെ പിരിച്ചുവിടല്‍, ആസ്തി വില്‍പ്പന, കരാര്‍ റദ്ദാക്കല്‍ എന്നീ നടപടികളിലൂടെ മാര്‍ച്ച് 24 വരെ 115 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും മസ്ക് അവകാശപ്പെടുന്നു. തന്റെ ടീം പ്രതിദിനം നാല് ബില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട മസ്ക് 130 ദിവസത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളര്‍ കമ്മി കുറയ്ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നും പറഞ്ഞു. അതിനാല്‍ മെയ് അവസാനത്തോടെ ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നും മസ്ക് സൂചിപ്പിച്ചു.
കഴിഞ്ഞ മാസം, ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. മസ്കിന്റെ സ്വന്തം ആസ്തിയിലും ഇടിവുണ്ടായിട്ടുണ്ട്. ഡോഗ് നിയമപരമായ അധികാരമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചുവെന്നും ആരോപിച്ച് നിരവധി കേസുകളും മസ്ക് നേരിടുന്നുണ്ട്.
മസ്ക്കിന്റെ മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങള്‍ക്കെതിരേ വരും ദിവസങ്ങളില്‍
അമേരിക്കയിലും വിദേശങ്ങളിലുമുള്ള ടെസ്ല ഷോറൂമുകള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications