കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിന്നും ടോക്കിയോയില്‍ എത്താന്‍ 30 മിനിറ്റോ.. ? അതും സാധ്യം..?

  • By Anoopa
Google Oneindia Malayalam News

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ അനുദിനം വികസിച്ചു കൊണ്ടിരിമ്പോള്‍ പല കാര്യങ്ങളിലും മനുഷ്യന്റെ സ്വപ്‌നവും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ചാന്ദ്രയാത്രകളും ചൊവ്വായാത്രകളും യാഥാര്‍ത്ഥ്യമായി. ഇനി ലോകത്തിലെ വന്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എത്താനാകുമെന്നാണ് പുതിയ വാര്‍ത്തകള്‍.

ഓസ്ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സ്പേസ് എക്സിന്റേയും ടെസ്ലയുടേയും തലവന്‍ എലന്‍ മസ്‌ക് ആണ് ഈ ആശയം മുന്നോട്ടു വെച്ചത്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് 30 മിനിറ്റിനകം സഞ്ചരിക്കാനാകുമെന്നാണ് എലന്‍ മസ്‌ക് പറയുന്നത്. ദില്ലിയില്‍ നിന്നും ടോക്കിയോയിലേക്ക് 30 മിനിറ്റു കൊണ്ടെത്താം. റോക്കറ്റ് വഴി ബഹിരാകാശം ചുറ്റിയായിരിക്കും യാത്ര. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചു സംസാരിക്കുമ്പോഴാണ് എലന്‍ മസ്‌ക് പുതിയ സ്വപ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്.

fa

ഇപ്പോള്‍ ഈ ആശയം സാങ്കല്‍പികം മാത്രമാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഉടന്‍ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എലന്‍ മസ്‌ക് അറിയിച്ചു. ഇത്തരത്തിലുള്ള നിരവധി സാങ്കല്‍പിക സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ആളാണ് എലന്‍ മസ്‌ക്.

English summary
Elon Musk proposes city-to-city travel by rocket, right here on Earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X