Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപുമായി ഭിന്നത... പിന്നാലെ സര്‍ക്കാര്‍ പദവി ഉപേക്ഷിച്ച് മസ്‌ക്; 'എന്റെ സമയം അവസാനിച്ചിരിക്കുന്നു'

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരില്‍ നിന്ന് രാജി വെച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ഫെബ്രുവരിയില്‍ അധികാരമേറ്റ ട്രംപ് സര്‍ക്കാരില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) വകുപ്പിന്റെ തലവനായിരുന്നു മസ്‌ക്. തന്റെ സമയം അവസാനിച്ചുവെന്ന് പറഞ്ഞ് കൊണ്ടാണ് മസ്‌ക് ട്രംപ് സര്‍ക്കാരില്‍ നിന്ന് പടിയിറങ്ങിയത്. ട്രംപുമായുള്ള മസ്‌കിന്റെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് പടിയിറക്കം എന്നതും ശ്രദ്ധേയമാണ്.

ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക് ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്ന് അറിയിച്ചാണ് സ്ഥാനം രാജി വെച്ചത്. ട്രംപിനോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. യുഎസിന്റെ പാഴ്‌ചെലവുകള്‍ കുറയ്ക്കാന്‍ നല്‍കിയ അവസരത്തിന് നന്ദിയുണ്ട് എന്നും ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Elon Musk

എക്‌സിലൂടെയാണ് താന്‍ ഡോജ് നേതൃസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്ന് മസ്‌ക് അറിയിച്ചത്. ട്രംപ് ഭരണകൂടത്തില്‍ ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എലോണ്‍ മസ്‌കിന്റെ 130 ദിവസത്തെ മാന്‍ഡേറ്റ് മെയ് 30 ഓടെ അവസാനിക്കാനിരിക്കുകയായിരുന്നു. അതേസമയം ട്രംപ് പടിയിറങ്ങി എന്ന് പേര് വെളിപ്പെടുത്താത്ത ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ട്രംപിനെതിരെ മസ്‌ക് നടത്തിയ ആദ്യത്തെ വിമര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. 'പ്രസിഡന്റിന്റെ ഒപ്പ് വലിയ, മനോഹരമായ ചെലവ് ബില്‍ ബജറ്റ് കമ്മി വര്‍ധിപ്പിക്കുകയും ഡോജ് ടീമിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു ബില്‍ വലുതാകാം. അല്ലെങ്കില്‍ അത് മനോഹരമാകാം. പക്ഷേ അത് രണ്ടും ആകാമോ എന്ന് എനിക്കറിയില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്,' മസ്‌ക് പറഞ്ഞു.

ട്രംപിന്റെ 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു മസ്‌ക്. അദ്ദേഹത്തിന്റെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും മസ്‌കായിരുന്നു. ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയപ്പോള്‍ 'ഒരു നക്ഷത്രം ജനിക്കുന്നു' എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഡോജിന്റെ തലവനായി ഇലോണ്‍ മസ്‌ക് നിയമിക്കപ്പെടുന്നത്.

ഡോജ് വകുപ്പ് അതിവേഗം പ്രവര്‍ത്തനം ആരംഭിച്ചതോടെ ആഴ്ചയില്‍ 80 മണിക്കൂറിലധികം ചെലവ് ചുരുക്കല്‍ ജോലികള്‍ക്കായി ജോലി ചെയ്യാന്‍ തയ്യാറുള്ള 'സൂപ്പര്‍ ഹൈ-ഐക്യു ചെറുകിട സര്‍ക്കാര്‍ വിപ്ലവകാരികളെ' മസ്‌ക് അന്വേഷിച്ചു. ടെസ്ല മേധാവി മറ്റ് മുതിര്‍ന്ന ട്രംപ് ഉദ്യോഗസ്ഥരുമായി കൈകോര്‍ത്തപ്പോഴും പതിനായിരക്കണക്കിന് ആളുകളെ സര്‍ക്കാര്‍ ശമ്പള പട്ടികയില്‍ നിന്ന് പിരിച്ചുവിടുകയും നിരവധി വകുപ്പുകള്‍ വെട്ടിക്കുറയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തു.

എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ ഡോജും സര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ട്രംപിന്റെ താരിഫ് നയങ്ങളില്‍ മസ്‌കിന് അതൃപ്തിയുണ്ടായിരുന്നു. താരിഫുമായി ബന്ധപ്പെട്ട നിയമനിര്‍മാണം, ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് വിലയിരുത്തിയിരുന്നു. ഭരണകൂടത്തോടുള്ള അതൃപ്തിക്ക് ഡോജ് ഒരു 'വിപ്പിംഗ് ബോയ്' ആയി മാറിയെന്ന് മസ്‌ക് തുറന്നടിച്ചു.

അതിനിടെ ഡോജ് തലവനായി നിയമവിരുദ്ധമായ അധികാരം ഉപയോഗിച്ചതിന് മസ്‌ക് ഒരു കേസ് നേരിടേണ്ടിവരുമെന്ന് ഒരു യു എസ് ജില്ലാ ജഡ്ജി അടുത്തിടെ വിധിച്ചിരുന്നു. അമേരിക്കക്കാരുടെ സാമ്പത്തിക, വ്യക്തിഗത വിവരങ്ങളുടെ വലിയ ശേഖരം ഉള്‍ക്കൊള്ളുന്ന ഏജന്‍സി സംവിധാനങ്ങളിലേക്കും രേഖകളിലേക്കുമുള്ള അവരുടെ പ്രവേശനം തടയാന്‍ ശ്രമിച്ച് മസ്‌കും ഡോജും നിരവധി കേസുകള്‍ നേരിടുന്നുണ്ട്.

അതേസമയം ടെസ്ല ഡീലര്‍ഷിപ്പുകളില്‍ തിരിച്ചടി നേരിട്ടതും അതിന്റെ ഓഹരി വിലകള്‍ കുറയുകയും ദൗത്യ പരാജയങ്ങള്‍ മൂലം സ്പേസ് എക്സിന് തിരിച്ചടികള്‍ നേരിടുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ തന്റെ ബിസിനസുകളിലേക്കും തിരിഞ്ഞു. സ്റ്റാര്‍ഷിപ്പ് അതിന്റെ ഒമ്പതാമത്തെ പരീക്ഷണ പറക്കലിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പൊട്ടിത്തെറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+