ടെസ്ല കുതിച്ചുകയറി; ലോകത്തിലെ ഏറ്റവും വലിയ ധനികനായി വീണ്ടും മസ്‌ക്; ആസ്തി ഇങ്ങനെ
2021 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ഒന്നാമതായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ തൊട്ടാണ് മസ്‌കിന്റെ പതനം ആരംഭിച്ചത്.

ന്യൂയോര്‍ക്ക്: ഇടവേളക്ക് ശേഷം ലോകത്തെ ഏറ്റവും സമ്പന്നന്‍ എന്ന പദവി തിരിച്ച് പിടിച്ച് ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ഇലോണ്‍ മസ്‌ക് തിരിച്ച് പിടിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോകത്തെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ടെസ്ല, ട്വിറ്റര്‍ സി ഇ ഒ ആയ ഇലോണ്‍ മസ്‌കിന് നഷ്ടപ്പെട്ടിരുന്നു.
ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ സി ഇ ഒ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആയിരുന്നു കഴിഞ്ഞ രണ്ട് മാസമായി ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ടെസ്ല സ്‌റ്റോക്കിലെ കുതിച്ച് ചാട്ടം ഇലോണ്‍ മസ്‌കിനെ ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തിക്കുകയായിരുന്നു.

സഹായിച്ചത് ടെസ്ല
ഓഹരി വിപണിയില്‍ നിന്നുള്ള തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി ഏകദേശം 187.1 ബില്യണ്‍ ഡോളറാണ്്. ഇത് ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ 185.3 ബില്യണ്‍ ഡോളറിനെ മറികടന്നു. ഈ വര്‍ഷം ടെസ്ലയുടെ ഓഹരി വിലയില്‍ 70 ശതമാനം വര്‍ധന ആണ് ഉണ്ടായത്. ഇതാണ് ഇലോണ്‍ മസ്‌കിന് സഹായകമായത് എന്നാണ് റിപ്പോര്‍ട്ട്.

ആസ്തി കുറഞ്ഞത് 200 ബില്യണ്‍ ഡോളര്‍
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനയുടെ മന്ദഗതിയുടെ സൂചനകള്‍ക്കിടയില്‍ നിക്ഷേപകര്‍ അപകട സാധ്യതയുള്ള വളര്‍ച്ചാ സ്റ്റോക്കുകളില്‍ വീണ്ടും നിക്ഷേപിച്ചതാണ് വളര്‍ച്ചക്ക് കാരണം. കഴിഞ്ഞ വര്‍ഷം നവംബറിനും ഡിസംബറിനും ഇടയില്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളറില്‍ അധികം കുറഞ്ഞിരുന്നു. ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്ത് നഷ്ടമായാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.

ട്വിറ്ററിന് ചെലവായത് 44 ബില്യണ്‍ ഡോളര്‍
ടെസ്ല ഓഹരികളുടെ മൂല്യത്തിലുണ്ടായ പെട്ടെന്നുള്ള ഇടിവ് ആണ് ഇലോണ്‍ മസ്‌കിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷമാണ് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. ട്വിറ്ററിന് പ്രതിദിനം ഏകദേശം 4 മില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്നതായി നവംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

ജെഫ് ബെസോസിനെ പിന്തള്ളി
ഇതിന് പിന്നലെ ട്വിറ്ററില്‍ കൂട്ടപിരിച്ചുവിടലും ഉണ്ടായിരുന്നു. 2021 സെപ്തംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ഇലോണ്‍ മസ്‌കിന്റെ പേരിലായിരുന്നു. ഇലോണ്‍ മസ്‌കിന് മുമ്പ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയിരുന്നു ഒന്നാമത്.












Click it and Unblock the Notifications