Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്യാമ്പസിലെ മിടുക്കനായിരുന്ന വിദ്യാർഥി'; ഇലോൺ മസ്കിന്റെ ചിത്രങ്ങൾ ലേലത്തിന് വെച്ച് മുൻ കാമുകി

സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി ജെന്നിഫർ ഗ്വിൻ. മസ്കിൻ്റെ കോളജ് കാലം മുതലുള്ള 18 ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിനു വച്ചിരിക്കുന്നത്. മിക്ക ചിത്രങ്ങളുടെയും ലേലത്തുക ആരംഭിക്കുന്നത് 100 ഡോളറിലാണ്.

ചിത്രങ്ങൾക്കൊപ്പം ജെന്നിഫറിന് മസ്ക് നൽകിയ ഒരു ജന്മദിന കാർഡും ഒരു നെക്ക്‌ളേസും ഉണ്ട്. 1331 ഡോളറാണ് ഇപ്പോൾ ജന്മദിന കാർഡിൻ്റെ വില. നെക്ക്‌ളേസിന് നിലവിൽ 357 രൂപ ലഭിച്ചിട്ടുണ്ട്.ഇരുവരും പെനിസിൽവേനിയ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്തെ ചിത്രങ്ങളാണ് കാമുകി ലേലത്തിന് വെച്ചിരിക്കുന്നത്.

elon musk

photo courtesy- rrauction.com

മുൻ ഭർത്താവിലുള്ള തൻ്റെ മകൻ്റെ പഠനച്ചെലവ് കണ്ടെത്താനാണ് ജെന്നിഫർ ചിത്രങ്ങൾ ലേലം ചെയ്യുന്നത്. മസ്ക് ക്യാമ്പസില്ർ കറങ്ങി നടക്കുന്നതും, മുറിയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നതും അടക്കമുള്ള ചിത്രങ്ങളാണ് ജെന്നിഫർ പങ്കുവെച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും ഓരോ ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ നൽകിയിരിക്കുന്നത്.

ഇലോൺ മസ്കുമായി കണ്ടുമുട്ടിയത് 1994 ന്റെ അവസാനത്തോടെയാണെന്ന് ജെനിഫർ പറയുന്നു. താൻ മസ്കിന്റെ ജൂനിയർ ആയിരുന്നു. പഠനത്തിൽ ഇലോൺ മസ്ക് മിടുക്കനായിരുന്നു. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എന്നിങ്ങനെയുള്ള വിവരങ്ങളും ജെനിഫർ പങ്കുവയ്ക്കുന്നുണ്ട്.

48കാരിയായ ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനയിലാണ് താമസം.ഇരുവരുവരും തമ്മിലുള്ള ബന്ധം ഒരു വർഷക്കാലമാണ് ഉണ്ടായിരുന്നത്. 1995ൽ മസ്ക് പാലോ ആൽടോയിലേക്ക് താമസം മാറിയതോടെ ഈ ബന്ധം അവസാനിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+