• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ മസ്‌ക് തിരിച്ചുകൊണ്ടുവരുമോ? വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് ട്വിറ്ററില്‍ പോള്‍

Google Oneindia Malayalam News

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ അടിമുടി മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത് നിമിഷം എന്താണ് സംഭവിക്കുക എന്നത് പറയാൻ പറ്റില്ല, ട്വിറ്റർ ഏറ്റെടുത്തപാടെ ജീവനക്കാരെ പറഞ്ഞുവിടുന്നു., സമയം നോക്കാതെ പണിയെടുക്കാൻ പറയുന്നു, അങ്ങനെ പലതരം പരിഷ്ക്കാരങ്ങളാണ് മസ്ക് കൊണ്ടുവനന്ത്. മസ്കിന്റെ പരിഷ്ക്കാരങ്ങൾ തീർന്നിട്ടില്ല എന്നതിന്റെ പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ നിരോധനം നീക്കിയേക്കുമെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്നു അറിയിച്ചതിനു പിന്നാലെയാണ് ട്വിറ്ററിന്‍റെ ട്രംപിനെ തിരിച്ചെത്തിക്കാൻ ഇസോൺ മസ്കിന്റെ ശ്രമം, ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നല്‍കണോ എന്ന് അഭിപ്രായം അറിയിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് വെള്ളിയാഴ്ച വൈകീട്ട് ട്വിറ്ററില്‍ പോള്‍ പോസ്റ്റ് ചെയ്തു.

1

ലക്ഷക്കണക്കിനാളുകളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ട്രംപിന് അനുകൂലമായ ഒരു സാഹചര്യമാണ് നിലവിൽ. അക്രമം പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 2021ലാണ് ട്രംപിന് ട്വിറ്റർ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. ട്രംപിന് ഏർപ്പെടുത്തിയ ആജീവനന്തകാല വിലക്ക് നീങ്ങാനുള്ള സാധ്യതകൾ തന്നെയാണ് നിലവിൽ ഉള്ളത്. അതേസമയം, മസ്കിന്‍റെ പുതിയ നയങ്ങളിൽ പ്രതിഷേധിച്ച് ട്വിറ്ററിൽ കൂട്ടരാജി നടന്നിരുന്നു.

ഒന്നുംനോക്കിയില്ല ലാവിഷായി ഭക്ഷണം കഴിച്ചു; ബില്ല് 1.36കോടി; ആരാണ്...എവിടെയാണ്?ഒന്നുംനോക്കിയില്ല ലാവിഷായി ഭക്ഷണം കഴിച്ചു; ബില്ല് 1.36കോടി; ആരാണ്...എവിടെയാണ്?

2


ഇനി മുതല്‍ അതികഠിനമായ ജോലി സാഹചര്യമായിരിക്കുമെന്നും സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവര്‍ക്കു പിരിഞ്ഞുപോകാമെന്നും ഇലോണ്‍ മസ്‌ക് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയായരുന്നു ട്വിറ്ററില്‍ കൂട്ടരാജി. എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാര്‍ രാജി വച്ചു. പിന്നാലെ കമ്പനിയുടെ ഓഫിസുകള്‍ പലതും താല്‍ക്കാലികമായി പൂട്ടേണ്ട അവസ്ഥയായി.
എന്നാൽ നല്ലവർ ട്വിറ്ററിൽ തുടരുമെന്നും വലിയ ആശങ്കയില്ലെന്നുമാണ് ജീവനക്കരുടെ കൂട്ടരാജിയിൽ മസ്ക് പ്രതികരിച്ചത്.

'ഞങ്ങള്‍ സന്തോഷത്തോടെ വിവാഹിതരാകുന്നു, കാരണം നിങ്ങളാണ്'; വൈറലായി ദമ്പതികളുടെ വിവാഹക്കത്ത്'ഞങ്ങള്‍ സന്തോഷത്തോടെ വിവാഹിതരാകുന്നു, കാരണം നിങ്ങളാണ്'; വൈറലായി ദമ്പതികളുടെ വിവാഹക്കത്ത്

3

4,400 കോടി ഡോളറിന് ആണ് ഇലോണ‍് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്ററില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് കൊണ്ടുവന്നത്. 7,500 ജീവനക്കാരില്‍ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കുകയും ജോലി സമയം വര്‍ധിപ്പിക്കുകയും ചെയ്തു. ജീവനക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം ഒഴിവാക്കുകയും ചെയ്തിരുന്നു.

4

മസ്ക് ഏർപ്പെടുത്തിയ മറ്റൊരു മാറ്റമായിരുന്നു ട്വിറ്ററിലെ വെരിഫിക്കേഷന്‍ പ്രക്രിയ പരിഷ്‌കരിച്ച് ഏര്‍പ്പെടുത്തിയ പുതിയ ട്വിറ്റര്‍ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം. ഇത് വിവാദമാവുകയും ചെയ്തു. ഇത് വെരിഫിക്കേഷന്‍ ബാഡ്ജുള്ള വ്യാജ അക്കൗണ്ടുകള്‍ കൂടുന്നതിന് കാരണമായി. ഇക്കാരണത്താല്‍ പരസ്യവിതരണക്കാരും ട്വിറ്ററില്‍നിന്ന് പിൻമാറി...

5

ട്വിറ്ററിന്റെ നിയന്ത്രണം ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവ​രെ മസ്ക് പുറത്താക്കിക്കൊണ്ടാണ് പരിഷ്ക്കാരങ്ങൾക്കു ഇലോണ‍് മസ്ക് തുടക്കമിട്ടത്.. സി.ഇ.ഒ പരാഗ് അ​ഗ്രവാൾ, ലീഗൽ തലവൻ വിജയ ഗാഡ, ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ എന്നിവർ പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സി.ഇ.ഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്ക് ആരോപണം ഉയർത്തിയിരുന്നു.

English summary
Elon Musk started a twitter poll regarding the reinstatement of trump in Twitter,Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X