കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്റ് ചതിച്ചു: ഇലണ്‍ മസ്കിന് ടെസ്ല ചെയര്‍മാന്‍ സ്ഥാനം തെറിച്ചു, ഓഹരി വിപണിയില്‍ തിരിച്ചടി!

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എലണ്‍ മസ്ക് പുറത്തേക്ക്. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന പ്രസ്താവനകളാണ് തിരിച്ചടിയായത്. അനാവശ്യ പ്രസ്താവനകള്‍ നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ചാണ് സ്ഥാനം തെറിക്കുന്നത്. ഇത് സംബന്ധിച്ച കേസില്‍ എലന്‍ മസ്കും ടെസ് ലയും രണ്ട് കോടി ഡോളര്‍ വീതം നഷ്ടപരിഹാരമായും നല്‍കണം.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനുമായുള്ള ധാരണ പ്രകാരം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറുമെങ്കിലും മസ്കിന് കമ്പനി സിഇഒ സ്ഥാനത്ത് തന്നെ തുടരുന്നതിന് തടസ്സമില്ല. ആഗസ്ത് ഏഴിലെ മസ്കിന്റെ ട്വീറ്റാണ് തിരിച്ചടിയായത്. ടെസ് ല സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ളതായിരുന്നു മസ്കിന്റെ പ്രസ്തുുത ട്വീറ്റ്. ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണെന്നായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ പിന്നീട് ഇതിന് കൂടുതല്‍ വിശദീകരണവുമായി മസ്ക് രംഗത്തെത്തിയിരുന്നു. ഇതിന് ഏകദേശം 7000 കോടി ഡോളര്‍ ആവശ്യമായി വരുമെന്നായിരുന്നു മസ്കിന്റെ വിശദീകരണം.

elon-musk-


മസ്ക് ടെസ് ല കമ്പനിയുടെ സിഇഒ ആയി തുടരുമെന്നും കൈവശമുള്ള ഓഹരികള്‍ വില്‍ക്കില്ലെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. ഇതോടെ നിക്ഷേപകരുടെ എണ്ണം ഇടിയാന്‍ തുടങ്ങിയിരുന്നു. പബ്ലിക് കമ്പനിയായി യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടെസ് ലയ്ക്ക് സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നത് വന്‍ ആനുകൂല്യങ്ങളിലേക്ക് നയിക്കും. സാമ്പത്തിക വര്‍ഷത്തിലും ഓരോ പാദത്തിലും സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന ആനുകൂല്യവും നിലവില്‍ കമ്പനിക്കുണ്ട്. അതേസമയം കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്ക് മാറുകയാണെങ്കില്‍ കമ്പനിയുടെ ഓഹരി നിലവാരത്തിന് തിരിച്ചടിയാവുമെന്നും വിദഗ്ദരുടെ മുന്നറിയിപ്പുണ്ട്.

English summary
Elon Musk to Step Down as Tesla Chairman, Pay $20 Million to Settle Lawsuit Over '420' Tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X