ടെസ്ലയുടെ ഫണ്ട് ഉപയോഗിച്ച് ഇലോണ്‍ മസ്‌ക് വീടുണ്ടാക്കുന്നു? ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ അന്വേഷണം
വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന് കുരുക്ക് വീഴുമോ? അപ്രതീക്ഷിതമായൊരു കുരുക്ക് മസ്‌കിന് സമ്മാനിച്ചിരിക്കുകയാണ് ടെസ്ലയുടെ ബോര്‍ഡ്. അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കമ്പനിയുടെ ബോര്‍ഡ് അധികൃതര്‍. സ്വന്തമായി വീടുണ്ടാക്കാന്‍ മസ്‌ക് ടെസ്ലയുടെ ഫണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രൊജക്ട് 4 എന്ന രഹസ്യ പ്രൊജക്ട് ആണ് കമ്പനിയുടെ വരുമാനം ഉപയോഗിച്ച് നിര്‍മിക്കുന്നത്. ഇത് മസ്‌കിന്റെ വീടിന്റെ നിര്‍മാണമാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ ആഢംബര വീടാണ് നിര്‍മിക്കുന്നതെന്നും, ഇതിന് മുന്നില്‍ വലിയൊരു നദീതടം പോലൊരു കാഴ്ച്ചയൊരിക്കും. പിന്നിലായി ടെസ്ലയുടെ ഫാക്ടറിയുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മസ്‌കിന്റെ ഈ വീട്ടില്‍ ഗ്ലാസ് ബോക്‌സുകളും അതോടെ ബെഡ്‌റൂമുകള്‍, ബാത്‌റൂമുകള്‍, അടുക്കള എന്നിവയെല്ലാം ഈ ആഢംബര വീട്ടില്‍ ഉണ്ടെന്നും മസ്‌കുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.

ടെസ്ലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ജീവനക്കാര്‍, മസ്‌കിന്റെ ഈ വീടിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മസ്‌ക് തന്റെ അധികാരം ഉപയോഗിച്ച് ഇവരെ ഈ പ്രൊജക്ടിലെ മേല്‍നോട്ടം ഉപയോഗിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇത് ആരംഭിച്ചത്. ടെസ്ലയുടേതിന് സമാനമായ പിക്കപ്പ് ട്രക്കും ഈ വീടിന് മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്. ടെസ്ല പുറത്തിറക്കാന്‍ നോക്കുന്ന സൈബര്‍ ട്രക്കിന്റെ ഡിസൈനിലുള്ളതാണിത്.
ടെസ്ല അഭിഭാഷകരും, ബോര്‍ഡ് അംഗങ്ങളുമെല്ലാം മസ്‌കിന്റെ ഗ്ലാസ് ഹൗസ് നിര്‍മാണത്തെ ദുരൂഹതയോടെയാണ് നോക്കി കാണുന്നത. കോടികള്‍ വിലയുള്ള സ്‌പെഷ്യലൈസ്ഡ് ഗ്ലാസുകള്‍ മസ്‌ക് ഓര്‍ഡര്‍ ചെയ്തതാണ് കമ്പനിയിലെ മറ്റുള്ളവരെ ഞെട്ടിച്ചത്. എന്തിനാണ് ഈ ഗ്ലാസ് എന്ന് പോലും പലര്‍ക്കും അറിയില്ല. തുടര്‍ന്നാണ് ആഭ്യന്തര സമിതി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
കമ്പനിയുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്‌തോ എന്ന സംശയമാണ് ടെസ്ലയിലെ ഓഹരി ഉടമകള്‍ക്കുള്ളത്. മസ്‌ക നേരിട്ട് ഇത്തരമൊരു ദുരുപയോഗത്തില്‍ പങ്കാളിയായോ എന്നും ഇവര്‍ സംശയിക്കുന്നുണ്ട.് ഈ പ്രൊജക്ടില്‍ എത്ര സമയം ജീവനക്കാര്‍ ചെലവിട്ടു എന്നാണ് സമിതി അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നിലവില്‍ മസ്‌കിന്റെ പേരില്‍ വീടുകള്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. 2021ല്‍ താന്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് മസ്‌ക് അറിയിച്ചിരുന്നു. തന്റെ കമ്പനിയായ സ്‌പേസ് എക്‌സ് നല്‍കിയ സൗത്ത് ടെക്‌സസിലെ വീട്ടിലാണ് താമസിക്കുന്നത്. സ്‌പേസ് എക്‌സിന് ഇതിന്റെ വാടക നല്‍കുന്നുണ്ട്. തീരദേശ മേഖലയില്‍ ഉള്ള ഒരേയൊരു വീട് മാത്രമാണ് തനിക്കുള്ളത്. അത് വിറ്റാല്‍ അതിലെ പ്രവര്‍ത്തനവും, കുറയും, അതല്ലെങ്കിലും വലിയൊരു കുടുംബം തന്നെ ഈ വീട് വാങ്ങേണ്ടി വരുമെന്നും മസ്‌ക് പറഞ്ഞു. നിലവില്‍ സ്വന്തമായി മസ്‌കിന് വീടൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട. ഗ്ലാസ് ഹൗസ് നിര്‍മിക്കുന്നത് ഈ പോരായ്മ നികത്താന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications