കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള വൈറസ് ഇ മെയിലിലൂടെയും പകരും

  • By Gokul
Google Oneindia Malayalam News

ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഏറ്റവും ഭയക്കുന്ന രോഗമേതാണെന്ന് ചോദിച്ചാല്‍ അത് എബോളയായിരിക്കും. ഏതുവഴിയാണ് എപ്പോഴാണ് വരുന്നതെന്നറിയാതെ രോഗത്തിന്റെ വൈറസിനെ തടയാന്‍ എല്ലാവിധത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കുകയാണ് അവര്‍. പശ്ചിമാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെ അവിടെവച്ചുതന്നെ അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

മനുഷ്യ ശരീരത്തിനെ ബാധിക്കുന്ന വൈറസിനെ ചെറുക്കാന്‍ സന്നാഹമൊരുക്കുമ്പോള്‍ ഇതാ കമ്പ്യൂട്ടറിനെ ആക്രമിക്കുന്ന എബോള വൈറസും എത്തിക്കഴിഞ്ഞു. എബോളയെന്ന പേരില്‍ ഇറങ്ങിയ പുത്തന്‍ മാല്‍വെയര്‍ വൈറസുകളാണിവ. എതെങ്കിലും വിധത്തില്‍ കമ്പ്യൂട്ടറുകളില്‍ കയറിപ്പറ്റുകയാണെങ്കില്‍ എല്ലാ വിവരങ്ങളും അവ ചോര്‍ത്തി ദൂരെയുള്ള തന്റെ യജമാനന് എത്തിച്ചിരിക്കും.

ebola-virus

പ്രമുഖ ആന്റി വൈറസ് കമ്പനിയായ സിമാന്റിക് എബോളെയെകുറിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആന്റി മാര്‍വെയറുകള്‍ക്ക് ഇതുവരെ പിടികൊടുക്കാത്ത വൈറസുകള്‍ കൂടുതലായും എത്തുന്നത് ഇ മെയിലുകളില്‍ക്കൂടി്ത്തന്നെ. എബോളയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്ന പേരിലാണ് വൈറസുകളുടെ വരവ്. ഇവ ഡൗണ്‍ലോഡ് ചെയ്യുന്നതോടുകൂടി കമ്പ്യൂട്ടറുകള്‍ വൈറസ് പിടിയിലാകും.

ബാങ്കിംഗ് വിവരങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, പാസ്‌വേര്‍ഡുകള്‍ തുടങ്ങിയവയെല്ലാം വൈറസ് ചോര്‍ത്തും. എബോളയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്ന പേരില്‍ അയക്കുമ്പോള്‍ ജനങ്ങള്‍ എളുപ്പത്തില്‍ മെയിലുകള്‍ തുറക്കുമെന്ന കണക്കു കൂട്ടലിലാണ് ദുഷ്ട പ്രോഗ്രാം നിര്‍മിക്കുന്നവര്‍. നേരത്തെ ലോകത്തെ മിക്ക സെലിബ്രിറ്റികളുടെ പേരിലും ഇത്തരത്തില്‍ വൈറസുകള്‍ വ്യാപകമായിരുന്നു. അപരിചിത മെയിലുകള്‍ തുറക്കാതിരിക്കുകയാണ് വൈറസുകളെ തടയാനുള്ള പ്രധാന മാര്‍ഗമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

English summary
Email infecting computers with 'Ebola' virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X