Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമാന്‍ അഹമ്മദ് ഇനി ലോകത്തിലെ ഭാരമേറിയ വനിതയല്ല..!! ഭാരം അത്ഭുതകരമായി കുറയുന്നു..!!

മുംബൈ: ലോകത്തിലെ ഏറ്റവും ബാരമേറിയ വനിത ഇമാന്‍ അഹമ്മദിന് അധികകാലം ഇനി ആ റെക്കോര്‍ഡ് സ്വന്തമായിരിക്കില്ല. ഈജിപ്തില്‍ നിന്നും അഞ്ഞൂറിലധികം കിലോ ഭാരവുമായി ചികിത്സയ്ക്ക് മുബൈയിലെത്തിയ ഇമാന്റെ ഭാരം അത്ഭുതകരമായ വിധത്തിലാണ് കുറഞ്ഞിരിക്കുന്നത്. ചികിത്സ തുടങ്ങി കൃത്യം രണ്ട് മാസം കൊണ്ട് പകുതിയോളം ഭാരം കുറഞ്ഞുകഴിഞ്ഞു.

eman

242 കിലോഗ്രാം ഭാരമാണ് ഇമാനില്‍ നിന്നും ഡോക്ടര്‍മാര്‍ സര്‍ജറിയിലൂടെ ഒഴിവാക്കിയത്. ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍ മുഫസ്സല്‍ ലക്ടാവാല ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഇമാന്‍ ചികിത്സയില്‍ കഴിയുന്നത്. വയറ്റില്‍ നടത്തിയ പ്രത്യേക ശസ്ത്രക്രിയ വഴി അത്ഭുതകരമായ മാറ്റമാണ് ഇമാന് ഉണ്ടായിരിക്കുന്നത്. ചികിത്സ തുടങ്ങി ആദ്യത്തെ 5 ദിവസം കൊണ്ട് തന്നെ ഇമാന്‍ 30 കിലോ കുറച്ചിരുന്നു.

eman

ആറ് മാസത്തിനകം ഇരുന്നൂറ് കിലോ കുറയ്ക്കുമെന്നായിരുന്നു തുടക്കത്തില്‍ ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ രണ്ട് മാസം കൊണ്ടുതന്നെ ഈ ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ സ്വന്തമായി എഴുന്നേല്‍ക്കാനും ഇരിക്കാനും ഇമാന് സാധിക്കുന്നുണ്ട്. താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ഇമാന്റെ ആമാശയത്തിന്റെ 75 ശതമാനത്തോളം നീക്കം ചെയ്തിരുന്നു. ഇതോടെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനായതാണ് ഭാരം പെട്ടെന്ന് കുറയാന്‍ കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+