കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേമിലേക്ക് എംബസി മാറ്റം: അമേരിക്കയുടെ പിന്നാലെ ഗ്വാട്ടിമാലയും

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്ക ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേക്ക് മാറ്റി രണ്ടു ദിവസം കഴിഞ്ഞ് തങ്ങളും എംബസി അവിടേക്ക് മാറ്റുമെന്ന് ഗ്വാട്ടിമാല. അമേരിക്കയില്‍ നടക്കുന്ന അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി വാര്‍ഷിക യോഗത്തില്‍ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറാലിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഓൺലൈൻ ലൈംഗിക വ്യാപാരം വഴി ഫേസ്ബുക്കും ഗൂഗിളും ലാഭം കൊയ്യുന്നു!! എന്താണ് പോപ്പ് അപ്പ് ബ്രോത്തൽസ്ഓൺലൈൻ ലൈംഗിക വ്യാപാരം വഴി ഫേസ്ബുക്കും ഗൂഗിളും ലാഭം കൊയ്യുന്നു!! എന്താണ് പോപ്പ് അപ്പ് ബ്രോത്തൽസ്

ഇസ്രായേല്‍ ജനതയോടുള്ള ഗ്വാട്ടിമാലയുടെ ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കുമുള്ള ശക്തമായ തെളിവാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ തലസ്ഥാനായി ജെറൂസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരേ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത ഒന്‍പത് രാഷ്ട്രങ്ങളിലൊന്നാണ് ഗ്വാട്ടിമാല.

 morales

ഇസ്രായേല്‍ എഴുപതാം പിറന്നാള്‍ ആഷോഘിക്കുന്ന മെയ് മാസത്തില്‍ തന്നെ, അമേരിക്ക എംബസി ആരംഭിച്ച് രണ്ട് ദിവസത്തിനു ശേഷം, തങ്ങളുടെ എംബസിയും ജെറൂസലേമിലേക്ക് മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധീരമായ തീരുമാനമാണ് ശരിയായ കാര്യം ഇപ്പോഴെങ്കിലും നടപ്പില്‍വരുത്താന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചത്. ഗ്വാട്ടിമാലയ്ക്കു പിന്നാലെ മറ്റു രാജ്യങ്ങളും എംബസി മാറ്റവുമായി മുന്നോട്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ജിമ്മി മൊറാലിസ് പറഞ്ഞു.

മെയ് 14 ആണ് ജെറൂസലേമിലേക്ക് മാറ്റുന്ന എംബസിയുടെ ഉദ്ഘാടന തീയതിയായി അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അതിനു പിന്നാലെ മെയ് 16ന് ഗ്വാട്ടിമാലയും എംബസി മാറ്റം യാഥാര്‍ഥ്യമാക്കും. 1948ല്‍ ഇസ്രായേല്‍ രൂപീകൃതമായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നതിന്റെ ദുരന്ത സ്മരണയായി ഫലസ്തീനികള്‍ നഖ്ബ ദിനം ആചരിക്കുന്ന സമയമാണിത്.

ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും അവിടേക്ക് യു.എസ് തലസ്ഥാനം മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരേ യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗ്വാട്ടിമാലയും എതിര്‍ത്തിരുന്നു. അമേരിക്കയുടെ സാമ്പത്തിക സഹായത്തിലാണ് ഗ്വാട്ടിമാലയെന്ന മധ്യ അമേരിക്കന്‍ രാജ്യത്തിന്റെ നിലനില്‍പ്പ്. അമേരിക്കയില്‍ കഴിയുന്ന ഗ്വാട്ടിമാല പൗരന്‍മാര്‍ നാട്ടിലേക്കയക്കുന്ന പണം രാജ്യത്തിന്റെ ബജറ്റിന്റെ മൂന്നില്‍ രണ്ട് ഭാഗം വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തെറ്റ് ഏറ്റു പറഞ്ഞതിന് പിന്നാലെ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ! നിർണ്ണായക ചർച്ചകൾ...തെറ്റ് ഏറ്റു പറഞ്ഞതിന് പിന്നാലെ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ! നിർണ്ണായക ചർച്ചകൾ...

രാഹുല്‍ വെറും അമുല്‍ ബേബി, ചുമ്മാതല്ല മേഘാലയ നഷ്ടമായത്, കളിയാക്കികൊന്ന് പാര്‍ട്ടി വിട്ട നേതാവ്രാഹുല്‍ വെറും അമുല്‍ ബേബി, ചുമ്മാതല്ല മേഘാലയ നഷ്ടമായത്, കളിയാക്കികൊന്ന് പാര്‍ട്ടി വിട്ട നേതാവ്

English summary
Guatemala's president has announced that he will move his country's embassy from Tel Aviv to Jerusalem in May, two days after the United States will do so
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X