പലസ്തീൻ പ്രദേശങ്ങളിൽ എംബസി തുറക്കും: സുപ്രധാന പ്രഖ്യാപനവുമായി ചിലി പ്രസിഡന്റ്
പാലസ്തീനില്‍ എംമ്പസി തുറക്കാനുള്ള നീക്കവുമായി ചിലി. ചിലിയിലെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിന് പുറത്ത് ഏറ്റവും കൂടുതൽ പാലസ്തീൻ ജനസംഖ്യയുള്ള രാജ്യമാണ് ചിലി. 2022 മാർച്ചിൽ രാജ്യത്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ പാർട്ടി നേതാവ് കൂടിയായ പ്രസിഡന്റ് അന്തർദേശീയ തലത്തില്‍ ചർച്ചയാവുന്ന തരത്തില്‍ നടത്തുന്ന ആദ്യ പ്രഖ്യാപനം കൂടിയാണ് ഇത്.
ചിലിയിലെ പലസ്തീൻ സമൂഹത്തിനായി സംഘടിപ്പിച്ച ക്രിസ്തുമസ് ചടങ്ങില്‍ മൂന്ന് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. രാജ്യത്തെ പാലസ്തീന്‍ വംശജരുടെ ശക്തി വിളിച്ചോതുന്ന ചടങ്ങായി ഇത് മാറുകയും ചെയ്തു. 1998-ൽ ചിലി പലസ്തീൻ അതോറിറ്റിക്ക് റമല്ലയിൽ ഒരു പ്രതിനിധി ഓഫീസ് തുറക്കുകയും 2011-ൽ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കുകയും യുനെസ്കോയിലേക്കുള്ള പ്രവേശനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

20-ാം നൂറ്റാണ്ടിലാണ് പലസ്തീനികൾ ചിലിയിലേക്ക് വൻതോതിൽ കുടിയേറാൻ തുടങ്ങിയത്. അന്ന് ഈ പ്രദേശവും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പാലസ്തീന്‍ വംശജരിലെ വലിയ വിഭാഗം ചിലിയുടെ ടെക്സ്റ്റൈൽ വ്യവസായത്തിലെ പ്രമുഖരും രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ നിർണ്ണായ പങ്ക് വഹിക്കുന്നവരുമാണ്.












Click it and Unblock the Notifications